കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്) പുതിയ പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, വിനായകൻ, സിദ്ദിഖ്, നൈല ഉഷ, പുതുമുഖം രാഹുൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരാണ് പുതിയ പോസ്റ്ററിലുളളത്. നിർമൽ ബാലാജി , ഹരീഷ്, സുധീർ കരമന, ടിനി ടോം തുടങ്ങിയവരും സിനിമയിലുണ്ട്.

അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദിവാൻജിമൂല ഗ്രാൻപ്രി(ക്സ്). നോർത്ത് 24 കാതം, സപ്തമശ്രീ തസ്ക്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമുളള ചിത്രമാണിത്. കലക്ടർ ബ്രോ പ്രശാന്ത് നായരും അനിൽ രാധാകൃഷ്ണൻ മേനോനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

മാർസ് എന്റെർടെയിൻമെന്റിന്റെ ബാനറിൽ മസൂദ് മുഹമ്മദും സഫീർ അഹമ്മദും അനിൽ രാധാകൃഷ്ണമേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആക്ഷൻഹീറോ ബിജുവിന്റെ ഛായാഗ്രഹണം നിർവഹിച്ച അലെക്സ് ജെ. പുളിക്കലാണ് അനിലിന്റെ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook