‘ജീവിതത്തിലെ നല്ല കാര്യങ്ങള്‍ കണ്ടെത്തി സന്തോഷിക്കുക’; ദീപാവലി ആശംസകളുമായി നയന്‍താരയും വിഘ്നേഷും

ഇരുവരും ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന വീഡിയോയാണ് വിഘ്നേഷ് പങ്കു വച്ചിരിക്കുന്നത്

Nayanthra, Vignesh Sivan

കൊച്ചി: ദീപാവലി ആഘോഷങ്ങളില്‍ മുഴുകിയിരിക്കുകയാണ് രാജ്യം. ആശംസകളുമായി സിനിമാ താരങ്ങളും എത്തി. ലേറ്റ് ആയലും ലേറ്റസ്റ്റ് ആയി വന്നിരിക്കുന്നത് പ്രിയതാരം നയന്‍താരയുടേയും വിഘ്നേഷിന്റേയും ദീപാവലി ആശംസകളാണ്. ഇരുവരും ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന വീഡിയോയാണ് വിഘ്നേഷ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്.

“ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ദീപാവലി ആശംസകള്‍. സന്തോഷം ഒരു പരിശീലനം കൂടിയാണ്. എല്ലാ ദിവസവും പരിശീലക്കുക. വിഷമിക്കാനുള്ള കാര്യങ്ങള്‍ ഉണ്ടാകും. അത് വരികയും പോവുകയും ചെയ്യും. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അത്തരം കാര്യങ്ങള്‍ പടക്കങ്ങള്‍ പോലെ പൊട്ടിത്തെറിക്കും. അതിന് ശേഷമുള്ള വെളിച്ചത്തിനായാണ് നാം കാത്തിരിക്കുന്നത്,” വിഘ്നേഷ് കുറിച്ചു.

“നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി പരിശ്രമിക്കുക. അപ്പോള്‍ ആ വെളിച്ചത്തിലേക്കെത്താന്‍ നമുക്ക് കഴിയും. ഈ ഓട്ടത്തിനിടയിലെല്ലാം സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക. ആഘോഷിക്കാന്‍ ഇനിയും ഒരുപാട് നാളുകള്‍ മുന്നിലുണ്ടെന്നതിന്റെ ഓര്‍മ്മപ്പെടുത്താലാണ് ഉത്സവങ്ങള്‍. ജീവിതത്തിലെ നല്ല കാര്യങ്ങളെ കണ്ടെത്തുക, സന്തോഷിക്കുക. ആശംസകള്‍,” വിഘ്നേഷ് കൂട്ടിച്ചേര്‍ത്തു.

Also Read: ദീപാവലി ആശംസകളുമായി താരങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Diwali wishes from nayanthara and vignesh sivan

Next Story
മരക്കാര്‍ സെറ്റില്‍ അപ്രതീക്ഷിത അതിഥിയായി അജിത്; വീഡിയോMohanlal, Ajith Kumar
The moderation of comments is automated and not cleared manually by malayalam.indianexpress.com