scorecardresearch
Latest News

ദീപ്തം, മനോഹരം; വൈറലായി ദിവ്യാ ഉണ്ണിയുടെ ഫോട്ടോ ഷൂട്ട്

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങൾ

ദീപ്തം, മനോഹരം; വൈറലായി ദിവ്യാ ഉണ്ണിയുടെ ഫോട്ടോ ഷൂട്ട്

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യാ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാൾ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. ദിവ്യാ ഉണ്ണിയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചുവപ്പുസാരി അണിഞ്ഞ്, കാലുകളിൽ ചിലങ്കയുമായാണു ദിവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെയും കാടിന്റെയും പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങൾ.

വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ്​ ദിവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.

യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യ. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ദിവ്യ കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി നാലിനായിരുന്നു വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍.  എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളും ദിവ്യയ്‌ക്കൊപ്പമാണ്.

അടുത്തിടെ സഹോദരി വിദ്യാ ഉണ്ണിയുടെ വിവാഹത്തിനെത്തിയ ദിവ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. അഭിനയരംഗത്തില്ലെങ്കിലും നൃത്തത്തിൽ സജീവമായ ദിവ്യാ ഉണ്ണി സമൂഹമാധ്യമങ്ങളിലും ആക്റ്റീവ് ആണ്.

Read more: ദിവ്യ ഉണ്ണി അന്നും ഇന്നും; 24 വർഷത്തെ ചലഞ്ചുമായി താരം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Divyaa unni latest photo shoot athirapalli water falls