/indian-express-malayalam/media/media_files/uploads/2020/01/Divyaa-Unni.jpg)
മൂന്നാമത്തെ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആരാധകരുടെ പ്രിയതാരം ദിവ്യ ഉണ്ണി. കുഞ്ഞിനെ നെഞ്ചോടു ചേർത്തുകിടത്തി മുത്തം നൽകുന്ന ചിത്രമാണ് ദിവ്യ ഉണ്ണി പങ്കുവച്ചത്. 'ഒരു കുഞ്ഞുരാജകുമാരിയാൽ അനുഗ്രഹിക്കപ്പെട്ടു' എന്ന അടിക്കുറിപ്പോടെയാണു ദിവ്യ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.
View this post on InstagramA post shared by Divyaa Unni (@divyaaunni) on
കുഞ്ഞിന് ഐശ്വര്യ എന്ന് പേരിട്ടതായും ദിവ്യ ഉണ്ണി ചിത്രത്തോടൊപ്പം പങ്കുവച്ചു. ഐശ്വര്യക്ക് എല്ലാവരുടെയും പ്രാർഥനകൾ വേണമെന്ന് ദിവ്യ ഉണ്ണി ആവശ്യപ്പെട്ടു. ദിവ്യ ഉണ്ണിയുടെ മൂന്നാമത്തെ കുഞ്ഞാണിത്. ജനുവരി 14 നാണ് കുഞ്ഞ് പിറന്നത്. അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു മക്കൾ.
ഗർഭിണിയായിരിക്കെ താൻ കുഞ്ഞിനുവേണ്ടി വലിയ കാത്തിരിപ്പിലാണെന്ന് താരം പറഞ്ഞിരുന്നു. ഡിസംബറിൽ നിറവയർ ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി കുറിച്ച വരികൾ ഏറെ ഹൃദ്യമായിരുന്നു. നിറവയറുമായി ചിരിച്ചുനില്‍ക്കുന്ന ഹൂസ്റ്റണില്‍നിന്നുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഹെലന്‍ കെല്ലറുടെ ഹൃദ്യമായ കുറിപ്പോടെയാണ് ദിവ്യ ഈ ചിത്രം പങ്കുവച്ചത്. “ലോകത്തിലെ ഏറ്റവും മനോഹരവും നല്ലതുമായ കാര്യങ്ങള്‍ കാണാനോ തൊട്ടുനോക്കാനോ സാധിക്കില്ല, അവ അനുഭവിച്ചറിയണം.” ഇതായിരുന്നു പോസ്റ്റിലെ വരികൾ.
Read Also: ‘അമ്മേ സംഗതി പോയി’; സിതാരയെ പാട്ട് പഠിപ്പിച്ച് മകൾ സായു-വീഡിയോ
ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ഭർത്താവ്. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണു ദിവ്യ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.