വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. 2020 ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ഇളയ മകൾ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട് ദിവ്യ ഉണ്ണി.
മകൾക്കൊപ്പം ഒരു പാർക്കിൽ സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ദിവ്യ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. “നമ്മൾ അറിവിലും ജ്ഞാനത്തിലും പക്വത പ്രാപിക്കുന്നു, പക്ഷേ ഒരിക്കലും നമ്മുടെ ഹൃദയത്തിന്റെ കളിസ്ഥലം വിട്ടുപോകുന്നില്ല,” എന്ന ടെറി ഗില്ലെമെറ്റ്സിന്റെ വരികളും വീഡിയോയ്ക്ക് അടികുറിപ്പായി ദിവ്യ കുറിച്ചിട്ടുണ്ട്.
ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില് വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.
Read More: കേരളത്തനിമയോടെ; കസവു വസ്ത്രങ്ങളിൽ സുന്ദരിയായി ദിവ്യ ഉണ്ണിയും കുടുംബവും
തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ യോഗത്തിൽ ദിവ്യ പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരുന്നു.
Read More: വർഷങ്ങൾക്കുശേഷം ഒരുമിച്ചൊരു ഫ്രെയിമിൽ; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ദിവ്യ ഉണ്ണി