വിവാഹശേഷം യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. സിനിമയിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ ഉണ്ണി. 2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. മകൾ ഐശ്വര്യയ്ക്കൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
മകൾക്കൊപ്പമുള്ള പുതിയൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരു കുഞ്ഞിന്റെ കണ്ണിലൂടെ ലോകത്തെ കാണുന്നത് ആർക്കും അനുഭവിക്കാവുന്ന ഏറ്റവും പരിശുദ്ധമായ സന്തോഷമാണെന്നായിരുന്നു താരം വീഡിയോയ്ക്കൊപ്പം കുറിച്ചത്.
തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ യോഗത്തിൽ ദിവ്യ പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരുന്നു.
Read More: വർഷങ്ങൾക്കുശേഷം ഒരുമിച്ചൊരു ഫ്രെയിമിൽ; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ദിവ്യ ഉണ്ണി