രണ്ടായിരങ്ങളിലെ മലയാളികളുടെ പ്രിയ നായികയായിരുന്നു ദിവ്യ ഉണ്ണി. സിനമാ രംഗത്ത് നിന്ന് ഇടവേള എടുത്തെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ സുപരിചതയാണ് താരം. ഓണം എത്തിയതോടെ കുട്ടിക്കാലത്തെ ഓണവിശേഷങ്ങള്‍ പങ്കിടുകയാണ് ദിവ്യ ഉണ്ണിയിപ്പോള്‍.
ഒന്നാനാം ഊഞ്ഞാൽ ഒരു പൂവിനൂഞ്ഞാൽ എന്ന ഗാനത്തിന്റെ ആദ്യ വരികളാണ് അടിക്കുറിപ്പായി ദിവ്യ ഉണ്ണി ചിത്രത്തിന് നല്‍കിയിരിക്കുന്നത്. തലയില്‍ മുല്ലപ്പൂ ചൂടി ഊഞ്ഞാലാടുന്ന കുട്ടി ദിവ്യയേയും ചിത്രത്തില്‍ കാണാം.
1987ല്‍ നീയെത്ര ധന്യ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് 36 ചിത്രങ്ങളില്‍ അഭിനയിച്ചു. 2019 ല്‍ റിലീസായ ആകാശഗംഗ 2 ആണ് അവസാനമായി അഭിനയിച്ച സിനിമ.
Also Read: മകൾക്കൊപ്പം പേളിയുടെ ഡബ്സ്മാഷ്, ആസ്വദിച്ച് നിലയും; വീഡിയോ