ഇന്ത്യയിലെ ആദ്യ ഇ-കാറും ഞാനും; ദിവ്യ ഉണ്ണി പറയുന്നു

തൃശൂർ സ്വദേശി എം ഡി ജോസായിരുന്നു ഈ ഇലക്ട്രിക്കൽ കാർ നിർമ്മിച്ചത്

Divya Unni, Electric Car, ഇലക്ട്രിക് കാർ , E-Car, ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാർ, India's first e-car, ഇലക്ട്രോണിക് കാർ, MD Jose, എം.ഡി.ജോസ്, First E Car in India, E Car in Chalakudy, ഇലക്ട്രിക് കാർ ചാലക്കുടി

വായു മലിനീകരണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ മറികടക്കാൻ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് രാജ്യം. എന്നാൽ 23 വർഷങ്ങൾക്കു മുൻപു കേരളത്തിന്റെ നിരത്തിൽ ഓടി ചരിത്രമായൊരു ഇലക്ട്രിക് കാർ ഉണ്ട്. തൃശൂർ സ്വദേശിയും ഇലക്ട്രിക്കൽ എൻജിനീയറുമായ എം ഡി ജോസായിരുന്നു ആ ഇലക്ട്രിക്കൽ കാറിന് രൂപം നൽകിയത്. അന്ന് പുറത്തിറങ്ങിയ ലൗവ് ബേർഡ് കാറുകൾ ഉദ്ഘാടനം ചെയ്തത് നടി ദിവ്യ ഉണ്ണിയാണ്.

ചരിത്രത്തിൽ ഇടം പിടിച്ച ആ ദിവസത്തെ ഓർമ പങ്കിടുകയാണ് ദിവ്യ ഇപ്പോൾ. ” ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറിന് മോഡലായി ഞാനെത്തിയപ്പോഴുള്ള ഓർമ. 1993ൽ എഡ്ഡി ഇലക്ട്രിക് സീരിസാണ് ഈ കാർ നിർമ്മിച്ചത്. ഡൽഹിയിലെ ഓട്ടോ എക്സ്പോയിൽ ആയിരുന്നു ഈ വണ്ടിയുടെ ആദ്യ പ്രദർശനം. ഏതാനും അവാർഡുകളും ഈ കാറിന് ലഭിക്കയുണ്ടായി.”

” ജപ്പാനിലെ ടോക്കിയോയിൽ നിന്നുള്ള യാസ്കവ ഇലക്ട്രിക് മാന്യുഫാക്ച്ചറിംഗ് കമ്പനിയുമായി സഹകരിച്ചാണ് എഡ്ഡി കറന്റ് കൺട്രോൾസ് (ഇന്ത്യ) ഈ ഇലക്ട്രിക് കാർ സാധ്യമാക്കിയത്. ചാലക്കുടി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു നിർമ്മാണം. റീചാർജ് ചെയ്യാവുന്ന പോർട്ടബിൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന രണ്ടു സീറ്റർ കാറായിരുന്നു ലവ്ബേർഡ്,” ദിവ്യ കുറിക്കുന്നു.

എട്ടുവർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്ക് ഒടുവിലാണ് എം.ഡി.ജോസ് എന്ന തൃശൂർക്കാരൻ ഇലക്ട്രിക് കാർ എന്ന സ്വപ്നം സാധ്യമാക്കിയത്. 20 ലൗവ് ബേര്‍ഡുകളാണ് അന്ന് വിറ്റുപോയത്. രണ്ടു  ലക്ഷം രൂപയായിരുന്നു അന്നത്തെ വില.

Read more: ഇന്ത്യയിലെ ആദ്യ ഇ-കാര്‍ ചാലക്കുടിയിലുണ്ട്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Divya unni with indias first electric car

Next Story
വിസ്മയ ഒന്നു വിളിച്ചിരുന്നെങ്കിൽ, കാറെടുത്ത് പോയി അവനെ പൊട്ടിച്ചേനെ; വൈകാരികമായി സുരേഷ് ഗോപിSuresh Gopi, vismaya, death case, kalidas jayaram facebook note, വിസ്മയ, Suresh gopi response
The moderation of comments is automated and not cleared manually by malayalam.indianexpress.com