വിവാഹശേഷം യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. സിനിമയിൽ സജീവമല്ലെങ്കിലും ഡാൻസ് സ്കൂളിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലാണ് ദിവ്യ. ഭർത്താവ് അരുണിനും മക്കൾക്കും ഒപ്പമുള്ള കുടുംബചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഇപ്പോൾ. ഒരേ കളർ തീമിലുള്ള കേരള കസവു വസ്ത്രങ്ങളാണ് ദിവ്യയും കുടുംബവും അണിഞ്ഞിരിക്കുന്നത്.
Read more: Bigg Boss Malayalam Season 4: സമൂഹത്തെ ഭയക്കാതെ കൂട്ടുകാരികളെ ജീവിതത്തിൽ ഒപ്പം കൂട്ടിയവർ; ഇത് അപർണയുടെയും ജാസ്മിന്റെയും പ്രണയകഥ
ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്.ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.
2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. മകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Read more: Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും