Latest News

അമ്മയുറങ്ങിക്കോളൂ, ഞാനില്ലേ കാവൽ; മകൾക്കൊപ്പമുള്ള ചിത്രവുമായി ദിവ്യ ഉണ്ണി

മദർഹുഡ് ട്രഷർ എന്നാണ് ചിത്രത്തിനെ ദിവ്യ വിശേഷിപ്പിക്കുന്നത്

Divya Unni, Divya Unni family, Divya Unni photos, Divya Unni family photos, Divya Unni children, Divya Unni kids, ദിവ്യ ഉണ്ണി

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം.

കഴിഞ്ഞ ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. മകൾ ഐശ്വര്യയുടെ ചുറ്റുമാണ് ദിവ്യയുടെ ലോകമിപ്പോൾ. മകളുടെ വിശേഷങ്ങളും വളർച്ചയുടെ ഓരോ പടവുകളും ദിവ്യ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മകൾക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ദിവ്യ ഇപ്പോൾ. മകളുടെ മടിയിൽ തലവെച്ചുറങ്ങുന്ന ദിവ്യയെ ആണ് ചിത്രത്തിൽ കാണാനാവുക. മദർഹുഡ് ട്രഷർ എന്നാണ് ചിത്രത്തിന് ദിവ്യ നൽകിയിരിക്കുന്ന ഹാഷ് ടാഗ്.

ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം. അടുത്തിടെ ഒരു അഭിമുഖത്തിൽ മുപ്പത്തിയേഴാം വയസിൽ അമ്മയായ അനുഭവവും ദിവ്യ പങ്കുവച്ചിരുന്നു. “പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു. അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.”

തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്ടീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ…. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നു,” ദിവ്യ ഉണ്ണി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിവ്യ.

Read more: അവൾക്ക് നൽകിയ സ്നേഹത്തിനും പ്രാർഥനകൾക്കും നന്ദി: ദിവ്യ ഉണ്ണി

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്കുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Divya unni with daughter adorable photo

Next Story
ഡാൻസ് വീഡിയോയിലൂടെ വിജയ്‌ക്ക് പിറന്നാൾ ആശംസിച്ച് ഫാൻ ഗേൾ കീർത്തി സുരേഷ്keerthy suresh, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com