ഭർത്താവ് അരുണിന്റെ ജന്മദിനത്തിൽ ആശംസകളുമായി നടി ദിവ്യ ഉണ്ണി. മുംബൈ മലയാളിയും ദിവ്യയുടെ ഭർത്താവുമായ അരുണ്‍ കുമാര്‍ മണികണ്ഠന്റെ ജന്മദിനമാണിന്ന്. അരുണിനൊപ്പമുള്ള ഒരു ചിത്രവും ദിവ്യ പങ്കുവച്ചിട്ടുണ്ട്. “എന്റെ നല്ലപാതിയ്ക്ക്, പങ്കാളിയ്ക്ക്, നല്ല സുഹൃത്തിന്, ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകൾ, എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ,” എന്നാണ് ദിവ്യ കുറിക്കുന്നത്.

Read more: ഏറ്റവും മനോഹരമായ കാര്യങ്ങള്‍ സ്‌പര്‍ശിക്കാന്‍ കഴിയില്ല; ദിവ്യ ഉണ്ണിയുടെ കാത്തിരിപ്പ്

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്, ഈ ദമ്പതികൾക്ക് കഴിഞ്ഞ ജനുവരിയിൽ ഐശ്വര്യ എന്നൊരു മകൾ പിറന്നിരുന്നു. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യാ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളായ ദിവ്യ വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ്​ നായികയായി അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തി വരികയാണ് ദിവ്യ ഇപ്പോൾ.

Read more: ആരാണ് മികച്ച നർത്തകി? മത്സരിച്ച് ചുവടുവെച്ച് മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും; വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook