ബാലതാരമായി സിനിമയിൽ എത്തി, ആദ്യ ചിത്രം പതിനാലാം വയസിൽ ‘കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ അഭിനയിച്ച ആളാണ് ദിവ്യ ഉണ്ണി. പക്ഷേ അതിനു മുൻപ്, ‘ഏപ്രിൽ പതിനെട്ട്’ എന്ന ചിത്രത്തിന്റെ പരസ്യത്തിൽ അഭിനയിച്ച ഓർമ പങ്കുവയ്ക്കുകയാണ് താരം.
“അക്കാലത്ത് എറണാകുളം ജില്ലയിലെ എല്ലാ ചിരി മത്സരങ്ങളിലും പങ്കെടുത്തിട്ടുള്ള ഒരു കുട്ടിയാകും ഞാൻ. അതിന്റെ പ്രായപരിധി കഴിയുമ്പോൾ അടുത്തതാകും. കഥാപ്രസംഗം, പ്രച്ഛന്നവേഷം തുടങ്ങി അങ്ങനെ പലതും. അങ്ങനെ പേപ്പറിൽ പടം വരുമ്പോൾ ആളുകൾ പരസ്യത്തിനായി വിളിക്കും അങ്ങനെ ചെയ്തതാണ് ‘ഏപ്രിൽ പതിനെട്ടിന്റെ’ പരസ്യം,” ഐഇ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി ഇക്കാര്യം പറഞ്ഞത്.
35 വർഷം മുൻപത്തെ ഈ പത്രപരസ്യം അടുത്തിടെ ദിവ്യ ഉണ്ണി പങ്കുവച്ചിരുന്നു. താൻ ആദ്യമായി മോഡൽ ആയതിന്റെ ചിത്രമാണ് താരം പങ്കുവച്ചത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത ‘ഏപ്രിൽ 18’ എന്ന ചിത്രത്തിൽ മോഡൽ ആയതിന്റെ ഫൊട്ടോയായിരുന്നു അത്.. 1985 ൽ ‘മാതൃഭൂമി’ പത്രത്തിൽ വന്ന ‘ഏപ്രിൽ 18’ സിനിമയുടെ പരസ്യത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി മോഡൽ ആയിരിക്കുന്നത്. അന്നത്തെ പത്രകട്ടിങ് ആയിരുന്നു ദിവ്യ ഉണ്ണി ഇപ്പോൾ പങ്കുവച്ചത്.
ദിവ്യ ഉണ്ണിയുടെ അഭിമുഖത്തിന്റെ പൂർണരൂപം നാളെ ഐഇ മലയാളത്തിൽ വായിക്കാം