Latest News

ഹൃദയത്തിൽ പതിഞ്ഞ നിമിഷങ്ങൾ; മകൾക്കൊപ്പമുളള സ്നേഹനിമിഷങ്ങൾ പങ്കിട്ട് ദിവ്യ ഉണ്ണി

മകൾക്കൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി

divya unni, actress, ie malayalam

സിനിമയിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ ഉണ്ണി. 2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. മകൾക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. എന്റെ ഹൃദയത്തിൽ പതിഞ്ഞ നിമിഷങ്ങളെന്ന ക്യാപ്ഷനോടെയായിരുന്നു ദിവ്യ ചിത്രം പോസ്റ്റ് ചെയ്തത്. അമ്മയുടെ മടിയിലിരിക്കുന്ന ഐശ്വര്യയെ കാണാൻ വളരെ ക്യൂട്ടാണ്.

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Read More: ചേച്ചിയല്ല കൂട്ടുകാരി; ശാലിനിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ശ്യാമിലി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Divya unni shares diwali celeberation photos with daughter

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com