scorecardresearch
Latest News

കുഞ്ഞു രാജകുമാരിയ്ക്ക് ഇന്ന് പിറന്നാൾ, ഏവരുടെയും അനുഗ്രഹം വേണം: ദിവ്യ ഉണ്ണി

ഇളയമകൾ ഐശ്വര്യയുടെ ജന്മദിനാഘോഷചിത്രങ്ങളുമായി ദിവ്യ ഉണ്ണി

Divya unni, Divya unni daughter, Divya unni family

തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് ദിവ്യ ഉണ്ണി താമസം. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. മകൾ ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് ദിവ്യ ഉണ്ണി ഇപ്പോൾ.

“ഞങ്ങളുടെ കുഞ്ഞുരാജകുമാരി ഐശ്വര്യയുടെ ജന്മദിനത്തിൽ എല്ലാവരുടെയും അനുഗ്രഹം തേടുന്നു,” എന്നാണ് കൊളാഷ് വീഡിയോ ഷെയർ ചെയ്തുകൊണ്ട് ദിവ്യ കുറിച്ചത്.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. ഭർത്താവ് അരുണിനും ദിവ്യയ്ക്കും 2020ലാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. മകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ദിവ്യയുടെ ആദ്യ വിവാഹത്തിലുള്ള മക്കളായ മീനാക്ഷി, അർജുൻ എന്നിവരും ദിവ്യയ്ക്കും അരുണിനുമൊപ്പമാണ് താമസം.

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Divya unni shares daughter aishwaryas birthday celebrations photos