മകളുടെ വിദ്യാരംഭ ചടങ്ങിൽനിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി ദിവ്യ ഉണ്ണി. കൊല്ലൂർ മൂകാംബിക ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു ദിവ്യ ഉണ്ണിയുടെ ഇളയ മകൾ ഐശ്വര്യയുടെ വിദ്യാരംഭ ചടങ്ങുകൾ നടന്നത്. ദിവ്യ ഉണ്ണിയുടെ കുടുംബവും ചടങ്ങുകളിൽ പങ്കെടുക്കാൻ ഒപ്പം എത്തിയിരുന്നു.
മകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. 2020 ജനുവരിയിലാണ് ദിവ്യയ്ക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നുമാണ് ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.
വിവാഹശേഷം യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി, സിനിമയിൽ സജീവമല്ലെങ്കിലും ഡാൻസ് സ്കൂളിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലാണ് താരം.
Read More: കേരളത്തനിമയോടെ; കസവു വസ്ത്രങ്ങളിൽ സുന്ദരിയായി ദിവ്യ ഉണ്ണിയും കുടുംബവും