ത്രോ ബാക്ക് തേർസ്ഡേയിൽ പഴയകാല ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പല സിനിമാ താരങ്ങളും പതിവാക്കിയിട്ടുണ്ട്. തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ബാല്യകാല ചിത്രങ്ങളാണ് പലരും പങ്കുവയ്ക്കാറുളളത്. വർഷങ്ങൾ പഴക്കമുള്ളൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ദിവ്യ ഉണ്ണി. ‘ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം’ എന്ന കുറിപ്പോടെയാണ് നടി ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.
രാജകുമാരിയെപ്പോലെ തലയിൽ ചെറിയൊരു കിരീടം വച്ചിരിക്കുന്ന ദിവ്യയാണ് ഫൊട്ടോയിലുളളത്. ദിവ്യ ഉണ്ണിയെ കാണാൻ ബേബി ശ്രീദേവിയെ പോലെയുണ്ടെന്നും രാജകുമാരിയെ പോലെ തോന്നുന്നുണ്ടെന്നുമായിരുന്നു ഫൊട്ടോയ്ക്ക് ആരാധകരുടെ കമന്റ്.
അടുത്തിടെ മകൾ ഐശ്വര്യയുടെ ചോറൂൺ ചിത്രങ്ങൾ ദിവ്യ ഉണ്ണി പങ്കുവച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ദിവ്യ ഉണ്ണിക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. ‘ഒരു കുഞ്ഞുരാജകുമാരിയാൽ അനുഗ്രഹിക്കപ്പെട്ടു’ എന്നാണ് മകളെ ലോകത്തിനു പരിചയപ്പെടുത്തികൊണ്ട് ദിവ്യ ഉണ്ണി കുറിച്ചത്. അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു മക്കൾ.
Read Also: എന്റെ രാജകുമാരിയുടെ ചോറൂൺ; മകളുടെ ചിത്രങ്ങളുമായി ദിവ്യ ഉണ്ണി
2002 ലായിരുന്നു ദിവ്യ ഉണ്ണി വിവാഹിതയായത്. 2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു. ആദ്യ വിവാഹത്തിൽ ദിവ്യയ്ക്ക് രണ്ടു മക്കളുണ്ട്. 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വച്ചായിരുന്നു മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനുമായുളള വിവാഹം. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണു ദിവ്യ.