ലോക്ക്ഡൗണ്‍ കാലത്ത് പഴയ ചിത്രങ്ങൾ പങ്കുവയ്‌ക്കുകയാണ് പല സിനിമാ താരങ്ങളും. വീട്ടിലിരുന്ന് ബോറടിക്കുമ്പോൾ പഴയകാല ഓർമകളിലേക്ക് പോകുകയാണ് മലയാളികളുടെ പ്രിയ താരങ്ങളെല്ലാം. 35 വർഷം മുൻപത്തെ ഒരു പത്രപരസ്യമാണ് മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. താൻ ആദ്യമായി മോഡൽ ആയതിന്റെ ചിത്രമാണ് താരം പങ്കുവച്ചത്.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത ‘ഏപ്രിൽ 18’ എന്ന ചിത്രത്തിൽ മോഡൽ ആയതിന്റെ ഫൊട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. 1985 ൽ ‘മാതൃഭൂമി’ പത്രത്തിൽ വന്ന ‘ഏപ്രിൽ 18’ സിനിമയുടെ പരസ്യത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി മോഡൽ ആയിരിക്കുന്നത്. അന്നത്തെ പത്രകട്ടിങ് ആണ് ദിവ്യ ഉണ്ണി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

Read Also: ഞാൻ പ്രതീക്ഷിച്ചതിലധികം അതെന്റെ ജീവിതം മാറ്റി മറിച്ചു; പൂർണിമ പറയുന്നു

എന്റെ ആദ്യകാല മോഡലിന്റെ ഓര്‍മകൾ എന്ന അടിക്കുറിപ്പോടെയാണ് ദിവ്യ ഉണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്. ബാലചന്ദ്ര മേനോൻ സര്‍ സംവിധാനം ചെയ്‍ത ഏപ്രില്‍ 18 ന്റെ പരസ്യം എന്നാണ് ദിവ്യാ ഉണ്ണി എഴുതിയിരിക്കുന്നത്. താൻ ശോഭനയുടെ വലിയ ആരാധികയാണെന്നും ശോഭന ചേച്ചിയുടെ വര്‍ക്കുകളും സിനിമകളും തനിക്ക് ഏറെ ഇഷ്‍ടമാണെന്നും ദിവ്യ ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നേരത്തേയും തന്റെ പഴയ ചിത്രങ്ങൾ ദിവ്യ ഉണ്ണി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്

ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്‌ത ചിത്രമാണ് ‘ഏപ്രിൽ 18’. ബാലചന്ദ്രമേനോൻ, ശോഭന, അടൂർ ഭാസി, ഭരത് ഗോപി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook