Latest News

ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു

ദിവ്യയുടെ സഹോദരി വിദ്യ ഉണ്ണിയും അഭിനേത്രിയാണ്

Divya Unni, Divya Unni father passes away, Divya Unni family, ദിവ്യ ഉണ്ണി
ഫയൽ ചിത്രം

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. ഉമാദേവിയാണ് ഭാര്യ. ദിവ്യയുടെ സഹോദരി വിദ്യ ഉണ്ണിയും അഭിനേത്രിയാണ്.

അച്ഛൻ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പല അഭിമുഖങ്ങളിലും ദിവ്യ സംസാരിച്ചിട്ടുണ്ട്. “സ്വപ്നങ്ങളെ പിൻതുടരാൻ തന്നെ പഠിപ്പിച്ചയാൾ,” എന്നാണ് ദിവ്യ അച്ഛനെ വിശേഷിപ്പിച്ചത്.

ഗുരുവിനു പിന്നാലെ അച്ഛനും വിട പറഞ്ഞ സങ്കടത്തിലാണ് ദിവ്യ. കഴിഞ്ഞ ദിവസം, ദിവ്യയുടെ ഗുരു കലാമണ്ഡലം ഗോപിനാഥും വിട പറഞ്ഞിരുന്നു.

“പ്രിയപ്പെട്ട ഗോപി മാഷിന്റെ (കലാമണ്ഡലം ഗോപിനാഥ്) വിയോഗത്തിൽ അതിയായ ദുഖം രേഖപ്പെടുത്തുന്നു. നൃത്തത്തിന്റെ ലോകത്തേക്ക് ഞാൻ പിച്ചവച്ചത് അദ്ദേഹത്തിന്റെ കൈകൾ പിടിച്ചായിരുന്നു. തന്റെ ഓരോ വിദ്യാർത്ഥികളിലേക്കും അദ്ദേഹം പകർന്ന അധ്യാപനങ്ങളും കാഴ്ചപ്പാടുകളും കലയോടുള്ള അർപ്പണബോധവും എന്നെന്നും നിലനിൽക്കും,” എന്നാണ് ദിവ്യ കുറിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Divya unni father passes away

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com