അവൾക്ക് നൽകിയ സ്നേഹത്തിനും പ്രാർഥനകൾക്കും നന്ദി: ദിവ്യ ഉണ്ണി

“ജന്മദിനത്തിൽ ഞങ്ങളുടെ കുഞ്ഞിന് എല്ലാവരുടെ അനുഗ്രഹവും വേണം”

Divya Unni, Divya Unni family, Divya Unni photos, Divya Unni family photos, Divya Unni children, Divya Unni kids, ദിവ്യ ഉണ്ണി, Vanitha, വനിത, Indian express malayalam, IE malayalam

മലയാള സിനിമയിൽ തൊണ്ണൂറുകളിൽ മഞ്ജു വാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. കഴിഞ്ഞ ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. കഴിഞ്ഞദിവസമായിരുന്നു മകളുടെ ഒന്നാം പിറന്നാൾ. മകൾക്ക് ജന്മദിനാശംസകൾ നേർന്നവർക്കും പ്രാർത്ഥിച്ചവർക്കും ദിവ്യ ഉണ്ണി നന്ദി പറയുകയാണ്.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം. മകളുടെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ച് ദിവ്യ ഉണ്ണി പങ്കുവച്ച ചിത്രവും കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

Read More: കടൽ തിരകളോട് കിന്നാരം പറഞ്ഞ് അഹാന; മനോഹരമായ വീഡിയോ

“ഒരു വർഷം മുൻപാണ് നിറയെ സന്തോഷവുമായി ഞങ്ങളുടെ കൈകളിലേക്ക് വന്നത്. ഞങ്ങളുടെ രാജകുമാരിക്ക്, ഐശ്വര്യയ്ക്ക് ജന്മദിനാശംസകൾ. ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനത്തിൽ എല്ലാവരുടെ അനുഗ്രഹവും വേണം,” ദിവ്യ കുറിക്കുന്നു.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

മകൾക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

Let’s tread gently on earth. We are indeed borrowing from our children all of their tomorrows #WorldOzoneDay #Nature #Preserve

A post shared by Divyaa Unni (@divyaaunni) on

അടുത്തിടെ ഒരു അഭിമുഖത്തിൽ മുപ്പത്തിയേഴാം വയസിൽ അമ്മയായ അനുഭവവും ദിവ്യ പങ്കുവച്ചിരുന്നു. “പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു. അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.”

“തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്ടീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ…. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നു,” ദിവ്യ ഉണ്ണി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിവ്യ. അടുത്തിടെ മകളുടെ ചോറൂൺ ചിത്രങ്ങളും ദിവ്യ പങ്കുവച്ചിരുന്നു.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്കുണ്ട്.

Read more: ഉണ്ണിക്കണ്ണന് നൃത്താർച്ചനയുമായി ദിവ്യ ഉണ്ണി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Divya unni daughter first birthday

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com