scorecardresearch

അവളും ഞാനും; മകൾക്കൊപ്പം നൃത്തം ചെയ്ത് ദിവ്യ ഉണ്ണി, വീഡിയോ

ഇളയ മകൾ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട് ദിവ്യ ഉണ്ണി.

അവളും ഞാനും; മകൾക്കൊപ്പം നൃത്തം ചെയ്ത് ദിവ്യ ഉണ്ണി, വീഡിയോ

വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. 2020 ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ഇളയ മകൾ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട് ദിവ്യ ഉണ്ണി.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നൃത്താര്‍ച്ചനയുടെ വീഡിയോയാണ് ദിവ്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. മകള്‍ ഐശ്വര്യയുമുണ്ട് ദിവ്യയോടൊപ്പം ചടങ്ങുകള്‍ ചെയ്യുവാനായി. ദിവ്യ നൃത്തം ചെയ്യുമ്പോള്‍ അതു അനുകരിക്കാന്‍ ശ്രമിക്കുന്ന മകളെ വീഡിയോയില്‍ കാണാനാകും. വീഡിയോയില്‍ മകള്‍ നല്ല ക്യൂട്ടായിട്ടുണ്ട് എന്നാണ് ആരാധക കമന്റുകള്‍.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Divya unni dances with daughter shares video