scorecardresearch

Latest News
വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

മത്സകന്യകയെ ഓർമിപ്പിച്ചു ദിവ്യ പിള്ള; ചിത്രങ്ങൾ

ദിവ്യ പിള്ളയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്

divya pillai, divya pillai actress, divya pillai malayalam actress, divya pillai photos, divya pillai photoshoot, divya pillai video, dp video, dp actress, gp and dp, ie malayalam

‘കള’ എന്ന പുതിയ ടൊവിനോ തോമസ് ചിത്രത്തിൽ ശ്രദ്ധേയമായ നായിക കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ദിവ്യ പിള്ള. സീ ചാനലിൽ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയാണ് ദിവ്യ പിള്ള. ദിവ്യ പിള്ളയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്.

ഫുൾ ലെങ്ത് ഗൗൺ അണിഞ്ഞ് മത്സ്യകന്യകയെ ഓർമിപ്പിക്കുന്നതാണ് ദിവ്യയുടെ പുതിയ ചിത്രങ്ങൾ. നിരവധി ആരാധകർ ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. ചിത്രങ്ങൾ കാണാം.

Read Also: അമ്മയുടെ നൃത്തം പകർത്തി ‘ഇൻസ്റ്റയിൽ ഇല്ലാത്ത’ നാരായണി; വീഡിയോ

2015ൽ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഊഴം, മാസ്റ്റർപീസ്, എടക്കാട് ബറ്റാലിയൻ എന്ന ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വിനീത് നായകനാകുന്ന സൈമൺ ഡാനിയലാണ് ദിവ്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Divya pillai photoshoot images instagram post