/indian-express-malayalam/media/media_files/2026/01/09/disco-2026-01-09-21-04-26.jpg)
ചിത്രം: ഫേസ്ബുക്ക്
'അഞ്ചകള്ളകോക്കാൻ' എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ഡിസ്കോ"യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ഉല്ലാസ് ചെമ്പൻ്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം നിർമ്മിക്കുന്നത് ഈ ചെംബോസ്കി മോഷൻ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ്.
ആൻ്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ദേവ്, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷൻ ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നത്.
Also Read: ഞെട്ടിച്ച് രജിഷ വിജയൻ; 'മസ്തിഷ്ക മരണ'ത്തിലെ ആദ്യ ഗാനം പുറത്ത്
ഉല്ലാസ് ചെമ്പൻ്റെ അരങ്ങേറ്റ ചിത്രമായിരുന്ന അഞ്ചകള്ളകോക്കാൻ പ്രമേയം കൊണ്ടും വ്യത്യസ്തമായ മേക്കിംഗ് ശൈലി കൊണ്ടും അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2024 ൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
Also Read: ഉണ്ണിയുടെയും സുന്ദരന്റെയും ആഗ്രഹം; 'മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്' റെഡി; വീഡിയോ
മികച്ച സാങ്കേതികനിരയാണ് ഡിസ്കോ എന്ന ചിത്രത്തിനായി അണിനിരക്കുന്നത്. ഛായാഗ്രഹണം അർമോ, സംഗീതം മണികണ്ഠൻ അയ്യപ്പ, എഡിറ്റങ് രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ കലൈ കിംഗ്സൺ എന്നിവർ നിർവഹിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us