നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു; അല്‍ഫോൺസ് പുത്രന് മറുപടിയുമായി വി.കെ പ്രകാശ്

അശ്ലീല ഡയലോഗുകൾ നിറഞ്ഞ സിനിമകൾ മലയാളത്തിലുണ്ടെന്ന് പറഞ്ഞ് ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുള്ള സിനിമകളെ അൽഫോൺസ് പുത്രൻ പരാമര്‍ശിച്ചിരുന്നു. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പരാമര്‍ശം.

VK Prakash, വി.കെ പ്രകാശ്, Alphonse Puthren, അൽഫോൺസ് പുത്രൻ, Anoop Menon, അനൂപ് മേനോൻ, Interview, Trivandrum lodge, iemalayalam, ഐഇ മലയാളം

സംവിധായകനും നിർമാതാവുമായ അൽഫോൺസ് പുത്രനെതിരെ സംവിധായകൻ വി.കെ പ്രകാശ്. 2013ല്‍ ഒരു ചാനലിന് നല്‍കിയ അൽഫോൻസിന്റെ അഭിമുഖം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അഭിമുഖത്തിൽ വി.കെ പ്രകാശ്-അനൂപ് മേനോന്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുമായി ബന്ധപ്പെട്ട് അൽഫോൻസ് നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു വി.കെ പ്രകാശിന്റെ പ്രതികരണം.

അല്‍ഫോൻസ് പുത്രനെയോര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും, സ്വന്തം മേഖലയോടുള്ള അനാദരവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വി.കെ പ്രകാശ് പറഞ്ഞു.

“വലിയൊരു മനുഷ്യന്റെ അഭിമുഖം കാണാനിടയായി. ഇത് എന്നു വന്നതാണെന്ന് അറിയില്ല. സാധാരണ ഇത്തരം മണ്ടത്തരങ്ങൾക്ക് ഞാന്‍ പ്രതികരിക്കാറില്ല. പക്ഷേ ഇതില്‍ പ്രതികരിക്കണമെന്ന് തോന്നി. സമൂഹമാധ്യമങ്ങളില്‍ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകര്‍ക്ക് വേണ്ടിയാണിത്. ഇവിടെ ഞാൻ പറയുന്നത് അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസ്താവനകൾക്കുളള മറുപടിയാണ്. ട്രിവാന്‍ഡ്രം ലോഡ്ജിന്‍ ലഭിച്ചത് യുഎ സര്‍ട്ടിഫിക്കറ്റാണ്, യു സര്‍ട്ടിഫിക്കറ്റല്ല. എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആ സമയത്ത് തന്നെ സെന്‍സര്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തോടും ഞാന്‍ വിയോജിക്കുന്നു. എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകൾ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായം ഈ മേഖലയോടു തന്നെയുള്ള അനാദരവാണ്. അൽഫോൺസ് പുത്രൻ, ലജ്ജ തോന്നുന്നു താങ്കളോട്. ഈ അഭിമുഖം എപ്പോള്‍ പുറത്തുവന്നതാണെന്ന് അറിയില്ല. എപ്പോഴായാലും അത് മോശമായിപ്പോയി,” വി.കെ പ്രകാശ് കുറിച്ചു.

Read More: അറുപത്തിയൊൻപതിലും ഇരുപതിന്റെ ചെറുപ്പം; മമ്മൂട്ടിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ അറിയാം

അഭിമുഖത്തിൽ, അശ്ലീല ഡയലോഗുകൾ നിറഞ്ഞ സിനിമകൾ മലയാളത്തിലുണ്ടെന്ന് പറഞ്ഞ് ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുള്ള സിനിമകളെ അൽഫോൺസ് പുത്രൻ പരാമര്‍ശിച്ചിരുന്നു. നല്ല സിനിമകള്‍ക്ക് വേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നതെന്നും, ഏതാനും ചില ചിത്രങ്ങളില്‍ മാത്രമാണ് മോശം ഘടകങ്ങള്‍ ഉള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പരാമര്‍ശം.

“മൂന്നോ നാലോ സിനിമകളില്‍ മാത്രമാണ് അശ്ലീല ഘടകങ്ങള്‍ ഉണ്ടെന്ന് ഞാന്‍ പറയൂ. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ യു സര്‍ട്ടിഫിക്കറ്റ് ഇട്ട് വിട്ടതാണ് ഒരു പ്രശ്‌നം. അതിലായിരുന്നു ഇച്ചിരി എ ഡയലോഗ്‌സ് ഉണ്ടായിരുന്നത്. മറ്റൊന്ന് ഹോട്ടല്‍ കാലിഫോര്‍ണിയ,”അൽഫോൻസ് പറഞ്ഞു.

അനൂപ് മേനോന്റെ സിനിമകള്‍ക്കാണ് പൊതുവെ ഈ ലേബല്‍ ഉള്ളതെന്നും, സമീര്‍ താഹിറിന്റെയോ, ആഷിഖ് അബുവിന്റെയോ വിനീത് ശ്രീനിവാസന്റെയോ സിനിമകളില്‍ അശ്ലീലം ഇതുവരെ കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Director vk prakash slams alphonse puthren

Next Story
Miya George Ashwin Philip Wedding: ഇനി ഒന്നാണ് നമ്മൾ; നടി മിയയും ആഷ്‌വിനും വിവാഹിതരായിmiya, miya wedding, miya manasammatham, miya Betrothal video, Miya and Ashwin Betrothal, mia george, മിയ ജോർജ്, mia george marriage, മിയ ജോർജ് വിവാഹം, actress mia george, അശ്വിൻ ഫിലിപ്പ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com