scorecardresearch

Latest News

താരനിബിഡമായി വിഷ്ണു വിനയന്റെ വിവാഹ സൽക്കാരം

ഡെന്റിസ്റ്റായ വിധുവാണ് വധു. മമ്മൂട്ടി, ജോഷി, ജനാർദ്ദനൻ, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ടിനി ടോം, ജയസൂര്യ തുടങ്ങി നിരവധിയേറെ പേർ വിവാഹസത്കാര ചടങ്ങിനെത്തിയിരുന്നു

Actor Vishnu Vinayan, Director Vinayan's Son Vishnu, Vishnu Vinayan wedding reception Photos, Vishnu Vinayan wedding reception video, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയന്റെ വിവാഹസൽക്കാരം
ഇന്നലെ കൊച്ചിയിൽ ലേ മെറീഡിയൻ ഹോട്ടലിൽ നടന്നു. മമ്മൂട്ടി, ജോഷി, ജനാർദ്ദനൻ, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ടിനി ടോം, ജയസൂര്യ, രമേശ് പിഷാരടി, ഹരിശ്രീ അശോകൻ, ചിപ്പി എന്നു തുടങ്ങി സിനിമാരംഗത്തുനിന്നും നിരവധിയേറെ പേർ റിസപ്ഷനു എത്തിച്ചേർന്നിരുന്നു. ജനുവരി 19 ന് പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഡെന്റിസ്റ്റായ വിധു ശ്രീധരനാണ് വധു.

എയറൊനോട്ടിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് വിഷ്ണു അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ‘ഹിസ്റ്ററി ഓഫ് ജോയ്’ ആയിരുന്നു വിഷ്ണുവിന്റെ ആദ്യചിത്രം. ‘ഒരു കരീബിയൻ ഉഡായിപ്പ്’ തുടങ്ങിയ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്. ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ (2007) എന്ന വിനയൻ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും വിഷ്ണുവായിരുന്നു. വിഷ്ണു വിനയ് നായകനാകുന്ന ‘ഗാംബിനോസ്’ റിലീസിന് ഒരുങ്ങുകയാണ്. ക്രൈം ത്രില്ലര്‍ ഫാമിലി ഡ്രാമ ഴോണറിൽ വരുന്ന ‘ഗാംബിനോസ്’ സംവിധാനം ചെയ്യുന്നത് നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടടയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Director vinayan son vishnu wedding reception video mammootty

Best of Express