/indian-express-malayalam/media/media_files/2026/01/28/vinayan-mammootty-2026-01-28-18-30-33.jpg)
ചിത്രം: ഫേസ്ബുക്ക്
മമ്മൂട്ടിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു 2000-ത്തിൽ പുറത്തിറങ്ങിയ 'ദാദാ സാഹിബ്'. ദാദാ മുഹമ്മദ് സാഹിബ്, അബൂബക്കർ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. ഇപ്പോഴിതാ, ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ഒരു വേഷത്തിലേക്ക് മറ്റൊരു നടനെ ആണ് ആദ്യം ചിന്തിച്ചിരുന്നതെന്നും പിന്നീടാണ് മമ്മൂട്ടിയെ തീരുമാനിച്ചതെന്നും വെളിപ്പെടുത്തുകയാണ് സംവിധായകൻ വിനയൻ.
ദാദാ സാഹിബ് എന്ന അച്ഛൻ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കാനും മകൻ അബൂബക്കറിന്റെ വേഷം മറ്റൊരു നടൻ ചെയ്താൽ മതിയെന്നും ചിന്തിച്ചിരുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിനയൻ പറഞ്ഞു. അബൂബക്കർ അച്ചന്റെ വേഷത്തിൽ വില്ലൻമാരെ നേരിടുന്ന ചില സീനുകളിൽ രണ്ടു വേഷവും മമ്മൂട്ടിതന്നെ ചെയ്യുന്നത് കൂടുതൽ വിശ്വസനീയവും രസകരവുമാകും എന്ന ചിന്തയിലാണ് രണ്ടു കഥാപാത്രങ്ങളും മമ്മുട്ടി ചെയ്താൽ മതിയെന്ന് തീരുമാനിച്ചതെന്നും വിനയൻ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
"ദാദാ സാഹിബ് പ്ലാൻ ചെയ്യുന്ന സമയത്ത് ദാദാ മുഹമ്മദ് സാഹിബ് എന്ന അച്ഛൻ കഥാപാത്രം മമ്മുക്ക അവതരിപ്പിക്കാനും മകൻ അബൂബക്കറിന്റെ വേഷം വേറെ ആർട്ടിസ്റ്റ് ചെയ്താൽ മതിയെന്നും ചിന്തിച്ചിരുന്നു… പക്ഷെ മരിച്ചെന്നു കരുതിയ അബൂബക്കർ ബാപ്പയുടെ വേഷംകെട്ടിവന്ന് വില്ലൻമാരെ നേരിടുന്ന ചില സീനുകളിൽ രണ്ടു വേഷവും മമ്മുക്ക തന്നെ ചെയ്യുന്നത് കൂടുതൽ വിശ്വസനീയവും രസകരവുമാകും എന്ന ചിന്തയിലാണ് രണ്ടും മമ്മുക്ക തന്നെ ചെയ്യാൻ തീരുമാനമെടുത്തത്..." വിനയൻ കുറിച്ചു.
Also Read: കലാഭവൻ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയല്ല; അത് മറ്റൊരു പ്രശസ്ത നടി: വിനയൻ
ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ദാദാ സാഹിബിൽ, മമ്മൂട്ടിക്കൊപ്പം, സായികുമാർ, മുരളി, ആതിര, രാജൻ പി. ദേവ്, ബാബു നമ്പൂതിരി, കൊച്ചിൻ ഹനീഫ, കലാഭവൻ മണി, ഗണേഷ് കുമാർ, മധുപാൽ തുടങ്ങി വൻ താരനിരയാണ് അണിനിരന്നത്. വിനയന്റെ കഥയ്ക്ക് എസ്. സുരേഷ് ബാബു ആയിരുന്നു തിരക്കഥ ഒരുക്കിയത്.
Read More: പൊതുവേദിയിൽ അതിഥിയായി കാവ്യ മാധവൻ, സിനിമയിലേക്ക് തിരികെ എത്തുമോ എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us