scorecardresearch

അന്ന് ആ സിനിമയിൽ ഹനീഫിക്കയ്ക്ക് അഭിനയിക്കാനായില്ല; പിന്നീട് എന്റെ പത്തിലധികം സിനിമകളിലുണ്ടായിരുന്നു: വിനയൻ

ജേഷ്ട സഹോദരൻമാരെ പോലെ ഇഷ്ടപ്പെട്ടിരുന്ന രണ്ടുപേരായിരുന്നു ക്യാപ്റ്റൻ രാജുവും കൊച്ചിൻ ഹനീഫയുമെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു

ജേഷ്ട സഹോദരൻമാരെ പോലെ ഇഷ്ടപ്പെട്ടിരുന്ന രണ്ടുപേരായിരുന്നു ക്യാപ്റ്റൻ രാജുവും കൊച്ചിൻ ഹനീഫയുമെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vinayan Kochin Haneefa

ചിത്രം: ഫേസ്ബുക്ക്/വിനയൻ

വിനയന്റെ സംവിധാനത്തിൽ 1996 ൽ പുറത്തിറങ്ങിയ ഹിറ്റു ചിത്രമായിരുന്നു 'കല്യാണസൗഗന്ധികം'. ദിലീപ്, ദിവ്യ ഉണ്ണി, ക്യാപ്റ്റൻ രാജു തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രത്തിൽ നടൻ കൊച്ചിൻ ഹനീഫയ്ക്കും ഒരു കഥാപാത്രം നിശ്ചയിച്ചിരുന്നുവെന്നും എന്നാൽ വേഷം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് വിനയൻ.

Advertisment

കൊച്ചിൻ ഹനീഫ അദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരുന്ന തമിഴ് സിനിമയുടെ തിരക്കിലായിരുന്നതിനാൽ ചിത്രത്തിൽ അഭിനയിക്കാനായില്ലെന്നും, എന്നാൽ തുടർന്ന് പുറത്തിറങ്ങിയ തന്റെ പത്തോളം സിനിമകളിൽ കൊച്ചിൻ ഹനീഫയ്ക്ക് അഭിനയിക്കാനായെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. 

Also Read: ആദ്യം മമ്മൂട്ടി ആയിരുന്നില്ല; 'ദാദാസാഹിബി'ലെ ആ വേഷത്തിലേക്ക് പരിഗണിച്ചത് മറ്റൊരു നടനെയെന്ന് വിനയൻ

കല്യാണസൗഗന്ധികത്തിന്റെ റെക്കോഡിംഗിനിടെ കൊച്ചിൻ ഹനീഫിക്കയ്ക്കും ക്യാപ്റ്റൻ രാജുവിനും ഒപ്പം പകർത്തിയ ചിത്രത്തിനൊപ്പമായിരുന്നു വിനയന്റെ പോസ്റ്റ്. ജേഷ്ട സഹോദരൻമാരെ പോലെ ഇഷ്ടപ്പെട്ടിരുന്ന രണ്ടു പേരായിരുന്നു  രാജുച്ചട്ടനും ഹനീഫിക്കയുമെന്നും വിനയൻ കുറിച്ചു.

Also Read: മെഗാ കുടുംബത്തിൽ ഇരട്ടി മധുരം; രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ! വൈകാരിക കുറിപ്പുമായി ചിരഞ്ജീവി

കുറിപ്പിന്റെ പൂർണരൂപം
"ഒരു ഓർമ്മച്ചിത്രം.
കല്യാണ സൗഗന്ധികം എന്ന സിനിമയുടെ സോംഗ് റെക്കോഡിംഗ് മദ്രാസിലെ കോദണ്ഡപാണി സ്റ്റുഡിയോയിൽ നടക്കുന്ന സമയം അവിടെ എത്തിയ കൊച്ചിൻ ഹനീഫിക്ക ഞാനും ക്യാപ്റ്റൻ രാജുച്ചേട്ടനുമായി  സംസാരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റു ചെയ്യുന്നു.. അന്ന് ഹനീഫിക്കയ്ക് കല്യാണ സൗഗന്ധികത്തിൽ ഒരു വേഷം പറഞ്ഞിരുന്നതാണ്.. പക്ഷേ അദ്ദഹം സംവിധാനം നിർവഹിച്ച ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ് അതേസമയം ഉണ്ടയിരുന്നതിനാൽ ആ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. പിന്നീട് എന്റെ പത്തിലധികം സിനിമകളിൽ ഹനീഫിക്ക അഭിനയിച്ചു. ജേഷ്ട സഹോദരൻമാരെ പോലെ ഞാൻ  ഇഷ്ടപ്പെട്ടിരുന്ന രണ്ടു പേരായിരുന്നു  രാജുച്ചട്ടനും ഹനീഫിക്കയും," വിനയൻ കുറിച്ചു.

Read More:ധുരന്ധർ 2 ഷൂട്ടിങ് ദൃശ്യങ്ങൾ ലീക്കായി; അർജുൻ രാംപാൽ ആണോ 'ബഡേ സാബ്'? നെറ്റ്ഫ്ളിക്സിലും തീയറ്ററിലും തേരോട്ടം തുടരുന്നു

Vinayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: