ഹൊററും കോമഡിയും കൂട്ടിയിണക്കി സംവിധായകൻ വിനയൻ ഒരുക്കിയ ചിത്രമായിരുന്നു ‘ആകാശഗംഗ’. 20 വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടുമെത്താനുള്ള ഒരുക്കത്തിലാണ് വിനയൻ. 1999ൽ റിലീസ് ചെയ്ത് ചിത്രം തിയേറ്ററുകളിൽ വിജയം നേടുകയും 150 ദിവസത്തോളം ഒാടുകയും ചെയ്തിരുന്നു. ചിത്രം ‘അവളാ ആവിയാ’ എന്ന പേരിൽ തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കുമെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ.

ദിവ്യാ ഉണ്ണി, റിയാസ് ഹസ്സൻ, മുകേഷ്, ഇന്നസെന്റ്, ജഗദീഷ്, ജഗതി, മയൂരി, സുകുമാരി, കൽപ്പന, രാജൻ പി ദേവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെൺകുട്ടി യക്ഷിയായ് പരിണമിക്കുന്നതും അവളുടെ പക തലമുറകളായി ഈ കുടുംബത്തിൽ വരുത്തുന്ന പ്രശ്നങ്ങളുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ബേണി ഇഗ്നേഷ്യസ് ആയിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്.

‘ആകാശഗംഗ’യുടെ രണ്ടാം ഭാഗം പൂർത്തിയായതിനു ശേഷം മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കടക്കുമെന്നും വ്യക്തമാക്കുകയാണ് വിനയൻ. ജയസൂര്യ നായകനാവുന്ന ‘നങ്ങേലി’ എന്ന ചരിത്രസിനിമയുടെയും അണിയറപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Read more: ഒടുവില്‍ വിനയനും മോഹന്‍ലാലും കൈകോര്‍ക്കുന്നു; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ