നാലുവര്‍ഷം മുമ്പ് 2014ലായിരുന്നു തമിഴ് സിനിമാ സംവിധായകന്‍ വിജയ്‌യും നടി അമല പോളും വിവാഹിതരാകുന്നത്. ക്രിസ്ത്രീയ ആചാര പ്രകാരവും ഹിന്ദു മതാചാര പ്രകാരവും ഇവര്‍ വിവാഹിതരായിരുന്നു. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹ മോചനം നേടി.

അമല പോള്‍ വീണ്ടും സിനിമയില്‍ സജീവമായി. വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുകയാണ് എന്നതാണ് തമിഴ് മാധ്യമങ്ങളില്‍ നിറയുന്ന പുതിയ വാര്‍ത്തകള്‍. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വധുവിനായി ഊര്‍ജിതമായി അന്വേഷണം നടത്തുകയാണ്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതെല്ലാം വെറും വാര്‍ത്തകള്‍ മാത്രമാണെന്നാണ് വിജയോട് അടുത്തുനില്‍ക്കുന്നവര്‍ പറയുന്നത്.

2011ല്‍ വിക്രം നായകനായ ദൈവത്തിരുമകളില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമല വിജയുമായി അടുക്കുന്നത്. പിന്നീട് വിജയ് തന്നെ സംവിധാനം ചെയ്ത തലൈവയിലും അമല നായികയായി എത്തിയിരുന്നു.

തമിഴിലെ നിരവധി ഹിറ്റു സിനിമകളൊരുക്കിയ സംവിധായകനാണ് വിജയ്. ‘തലൈവ’ ‘കിരീടം’ എന്നീ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ