scorecardresearch

50 വർഷം കഴിഞ്ഞാലും ആ മലയാള ചിത്രങ്ങൾ നിലനിൽക്കുക തന്നെ ചെയ്യും: തരുൺ മൂർത്തി

മലയാള സിനിമയിൽ കാലാതീതമായി നിലനിൽക്കുമെന്ന് തോന്നുന്ന ക്ലാസിക് ചിത്രങ്ങളെക്കുറിച്ച് പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി

മലയാള സിനിമയിൽ കാലാതീതമായി നിലനിൽക്കുമെന്ന് തോന്നുന്ന ക്ലാസിക് ചിത്രങ്ങളെക്കുറിച്ച് പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tharun Moorthy Manorama Hortus

മലയാള സിനിമയിൽ കാലാതീതമായി നിലനിൽക്കുമെന്ന് തനിക്ക് തോന്നുന്ന ഏതാനും ക്ലാസിക് ചിത്രങ്ങളെക്കുറിച്ച് പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി മനസ്സ് തുറന്നു. ഏത് കാലഘട്ടത്തിലും പ്രേക്ഷകർക്ക് പുതുമയോടെ ആസ്വദിക്കാൻ സാധിക്കുന്ന, മാറ്റങ്ങൾക്ക് അതീതമായി നിലനിൽക്കുമെന്ന് തനിക്കു തോന്നിയ സിനിമകളെക്കുറിച്ചാണ് തരുൺ സംസാരിച്ചത്. മലയാള മനോരമയുടെ ഹോർത്തൂസിൽ 'സിനിമ സംവിധായകന്റെ കല' എന്ന സെഷനിൽ സംസാരിക്കവെയാണ് തരുൺ തന്റെ ഇഷ്ടചിത്രങ്ങൾ പങ്കുവെച്ചത്.

Advertisment

Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങൾ

തരുൺ മൂർത്തി തിരഞ്ഞെടുത്ത, 50 വർഷം കഴിഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത, ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ ഇവയാണ്:

"ഒന്ന് ചെമ്മീൻ. ഒരുപാട് തവണ കണ്ടാലും ഇന്നു പുതുമ തോന്നും. സത്യൻ സാറിന്റെ പളനി എന്ന കഥാപാത്രത്തിന്  മിനിമലിസ്റ്റിക് ഡയലോഗ് മാത്രമേയുള്ളൂ, പക്ഷേ കരുത്തനായ കഥാപാത്രമാണ്. കാലാകാലങ്ങളായി നിലനിൽക്കും. മറ്റൊന്ന്, മണിചിത്രത്താഴ് ആണ്, എത്ര കാലം കഴിഞ്ഞാലും നിലനിൽക്കും. കാലാപാനി,  50 വർഷം കഴിഞ്ഞ് കണ്ടാലും പുതിയ സിനിമയായി നിൽക്കും. എന്റെ പേഴ്സണൽ ഫേവറേറ്റിൽ ബ്ലെസിയുടെ കാഴ്ച എന്ന ചിത്രവുമുണ്ട്. രാജേഷ് പിള്ളയുടെ ട്രാഫിക് ആണ് മറ്റൊരു ചിത്രം. മലയാളസിനിമയിൽ വലിയൊരു മാറ്റമുണ്ടാക്കിയ ചിത്രമാണത്. മലയാള സിനിമയിലെ ന്യൂ വേവ് സിനിമകളുടെ പിറവിക്ക് കാരണമായ ചിത്രം," തരുൺ പറഞ്ഞു. 

Advertisment

Also Read: Dies Irae OTT: പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറെ ഒടിടിയിലേക്ക്, എവിടെ കാണാം?

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

തരുൺ മൂർത്തിയുടെ അഭിപ്രായത്തിൽ, ഈ സിനിമകൾക്ക് കേവലം വിനോദം എന്നതിലുപരി, ശക്തമായ കഥാപാത്രങ്ങളെയും, കാലഹരണപ്പെടാത്ത വിഷയങ്ങളെയും, മികച്ച സാങ്കേതിക നിലവാരത്തെയും ഉൾക്കൊള്ളാൻ സാധിച്ചു. അത് തന്നെയാണ് ഇവയെ 'കാലാതീതം' എന്ന് വിശേഷിപ്പിക്കാൻ കാരണം.

Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര

Film Director

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: