ചോദ്യം കേട്ട് മടുത്തിട്ടാകും സംവിധായകനും നടനുമായ സൗബിൻ സാഹിർ വിവാഹിതനാവുന്നതായി റിപ്പോർട്ട്. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീർ ആണ് വധുവെന്നാണ് വിവരം. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ജാമിയയുടെ വിരലിൽ സൗബിൻ മോതിരം അണിയിക്കുന്നതിന്റെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായും സൂചനയുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ല.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം

അടുത്തിടെ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പെണ്ണുകെട്ടാൻ മറന്നുപോയോ ചോദ്യത്തിന് തിരക്കുകളോ, പ്രണയ നൈരാശ്യമോ ഒന്നുമല്ല അതിനു കാരണം, എല്ലാവരെയും പോലെ പ്രണയങ്ങളൊക്കെ തനിക്കും ഉണ്ടായിട്ടുണ്ട്, ഒന്നും വിവാഹത്തിലെത്തിയിട്ടില്ല, ഇപ്പോള്‍ വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കാത്തത് തന്റെ കുട്ടിക്കളി മാറിയിട്ടില്ലാത്തത് കൊണ്ടാണെന്നായിരുന്നു സൗബിൻ നൽകിയ മറുപടി.

സംവിധാന സഹായി ആയാണ് സൗബിൻ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് പ്രേമത്തിലെ പി.ടി മാഷിലൂടെ നടനായി. സൗബിന്റെ ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സൗബിൻ ആദ്യമായി സംവിധാനം ചെയ്ത പറവ ഈ വർഷമാണ് പുറത്തിറങ്ങിയത്. ചിത്രം വൻഹിറ്റായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ