scorecardresearch

സംവിധായകൻ ശ്യാമ പ്രസാദിന്റെ ഭാര്യ ഷീബ ഓർമയായി

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

sheeba shyamaprasad, ie malayalam

തിരുവനന്തപുരം: സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും എസ്ബിഐ ഉദ്യോഗസ്ഥയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കിംസ് ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകുന്നേരം 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.

നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ദൂരദർശനിലെ ആദ്യകാല അനൗൺസറാണ്. പരസ്യസംവിധായകനും നിർമാതാവുമായ വിഷ്‌ണു ശ്യാമപ്രസാദ്, വിദ്യാർഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Director shyamaprasad wife sheeba passed