കൊച്ചി: നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാല മഹാദേവക്ഷേത്രത്തിന്റെ സമീപത്തുവച്ചാണ് സനൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സനൽകുമാർ ശശിധരൻ തന്നെകുറിച്ച് തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നും മഞ്ജുവാര്യർ എളമക്കര പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഭീഷണിപ്പെടുത്തല്‍, ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.
മഞ്ജുവിന്റെ മൊഴി പൊലീസ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. തന്നെകുറിച്ച് തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതിയുടെ ഉള്ളടക്കം.