ഇന്ന് റിലീസ് ചെയ്ത നിവിൻ പോളി ചിത്രം ‘റിച്ചി’യെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ രൂപേഷ് പീതാംബരൻ രംഗത്ത്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ‘ഉളിദവരു കണ്ടന്തേ’ എന്ന കന്നഡ സിനിമയുടെ റീമേയ്ക്കായിരുന്നു റിച്ചി. എന്നാൽ ഒരു മാസ്റ്റർപീസ് ആയ സിനിമയെ റീമേയ്ക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞെന്ന് രൂപേഷ് പീതാംബരന്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രൂപേഷിന്റെ വിമർശനം.

രക്ഷിത് ഷെട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഒരു നടനും സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമകൾ ഒരുപാട് ഇഷ്ടമാണെന്നും രൂപേഷ് പറയുന്നു. താൻ കഷ്ടപ്പെട്ട സമയം തൊട്ടേ രക്ഷിതിനെ അറിയാം .നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ താൻ വിസ്മയത്തോടെയാണ് രക്ഷിതിനെ നോക്കി കാണുന്നതെന്നും രൂപേഷ് കുറിക്കുന്നു. ഉളിദവരു കണ്ടന്തേ മികച്ചൊരു ചിത്രമാണ്. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ. രൂപേഷ് പോസ്റ്റിൽ പറയുന്നു.

ഗൗ​തം രാ​മ​ച​ന്ദ്ര​ൻ സം​വി​ധാ​നം​ചെ​യ്യു​ന്ന നി​വി​ൻ പോ​ളി​യു​ടെ ആ​ദ്യ​ത്തെ ത​മി​ഴ് ചി​ത്രമാണ് റി​ച്ചി.നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ലോക്കൽ റൗഡിയായ റിച്ചിയായാണ് നിവിൻ ചിത്രത്തിലെത്തുന്നത്. ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു. തീ​ര​ദേ​ശ​ത്തു ജീ​വി​ക്കു​ന്ന ഈ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ അ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​ലും ചു​റ്റു​പാ​ടു​ക​ളി​ലും സൃ​ഷ്ടി​ക്കു​ന്ന സ്വാ​ധീ​ന​വും അ​തു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളു​മാ​ണ് റി​ച്ചി എ​ന്ന സി​നി​മ​യി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ