കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കാന്‍ ഫ്ലാറ്റ് അന്വേഷിച്ച് പോയപ്പോള്‍ നേരിട്ട ദുരനുഭം പങ്കുവച്ച് സംവിധായിക റത്തീന പി. ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ റത്തീന തന്റെ അനുഭവം പങ്കു വച്ചിരിക്കുന്നത്. തന്റെ പേര് റത്തീന എന്ന് പറഞ്ഞപ്പോള്‍ ആദ്യത്തെ ചോദ്യം മുസ്ലിം അല്ലെല്ലൊ എന്നായിരുന്നു. ആണെന്ന് പറഞ്ഞപ്പോള്‍ ബുദ്ധിമുട്ടായിരിക്കും മാഡം എന്നായിരുന്നു വീട്ടുടമയുടെ പ്രതികരണമെന്ന് റത്തീന കുറിച്ചു.
മുന്‍പും ഇതുപോലെത്തെ അനുഭവം നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ ഏഴ് വയസിന് താഴെയുള്ള കുഞ്ഞുണ്ടെങ്കില്‍ വീട് തരാന്‍ സാധിക്കില്ലെന്ന് കേള്‍ക്കുന്നത് ആദ്യമാണെന്നും റത്തീന പറയുന്നു. കുഞ്ഞുങ്ങള്‍ വീടിന്റെ കഴുക്കോല് ഇളക്കുമായിരിക്കുമെന്ന് പറഞ്ഞ് റത്തീന പരിഹസിക്കുകയും ചെയ്തു. ഭര്‍ത്താവ് കൂടെയില്ലാത്തതും സിനിമയില്‍ ജോലി ചെയ്യുന്നതുമൊക്കെയാണ് വീട്ടുടമകള്‍ പറയുന്ന കാരണങ്ങളെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന പുഴു എന്ന സിനിമയുടെ സംവിധായികയാണ് റത്തീന. ചിത്രീകരണം പൂര്‍ത്തിയായ പുഴുവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
Also Read: മിന്നൽ മുരളിയിൽ വില്ലനാകാൻ ആഗ്രഹിച്ചു; ഷിബുവിനേക്കാൾ വില്ലന്മാരാണ് മറ്റു കഥാപാത്രങ്ങൾ: ടൊവിനോ