സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു

സംവിധായകൻ കമലിന് പകരമാണ് നിയമനം

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു. കഴക്കൂട്ടം കിൻഫ്രയിലെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് എത്തി രാവിലെ പത്തരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്.

കഴിഞ്ഞ ആഴ്ച ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ പരി​ഗണിക്കാൻ തീരുമാനമെടുത്തത്. അതേസമയം, ഗായകൻ എം.ജി ശ്രീകുമാറിനെ സം​ഗീത നാടക അക്കാദമി ചെയർമാനാക്കാൻ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് വന്നിട്ടില്ല.

2016 ലാണ് കമലിനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചത്. കെ.പി.എസി ലളിതയാണ് നിലവിൽ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Director ranjith appointed as kerala chalachitra academy chairman

The moderation of comments is automated and not cleared manually by malayalam.indianexpress.com