scorecardresearch

റാഫിയുടെ മകനും സിനിമയിലേക്ക്

അച്ഛൻ്റെ തിരക്കഥയിൽ നായകനായാണ് മുബിന്റെ അരങ്ങേറ്റം

Rafi, Rafi son Mubin
Rafi and Mubin

തിരക്കഥാകൃത്തും സംവിധായകനും നടനുമായ റാഫിയുടെ മകൻ മുബിൻ എം. റാഫിയും സിനിമയിലേക്ക്. നാദിർഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയിൽ’എന്ന ചിത്രത്തിലൂടെയാണ് നായകനായി മുബിൻ അരങ്ങേറ്റം കുറിക്കുന്നത്. വിഷ്വൽ കമ്മ്യൂണിക്കേഷനിലും ആക്ടിങ്ങിലും പരിശീലനം തേടിയതിനു ശേഷമാണ് മുബിൻ സിനിമയിലേക്ക് എത്തുന്നത്. അനുപം ഖേർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു മുബിന്റെ ആക്ടിങ് പഠനം. റാഫിക്കൊപ്പം കോ-ഡയറക്ടറായും മുബിൻ പ്രവർത്തിച്ചിട്ടുണ്ട്.

നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് റാഫി തന്നെയാണ്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ദേവിക സഞ്ജയ് ആണ് ചിത്രത്തിലെ നായിക. അർജുൻ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ നടന്നു. ഫസ്റ്റ് ക്ലാപ്പും നൽകിയത്. കലന്തൂർ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ദീപക് ഡി. മേനോനാണ്. എഡിറ്റിങ് ഷമീർ മുഹമ്മദ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Director rafis son mubin in the lead directed by nadirshah sambhavam nadananna rathri

Best of Express