/indian-express-malayalam/media/media_files/uploads/2017/01/priyan1.jpg)
തന്റെ ജീവിതത്തിന്റെ തലവര മാറ്റിയത് മോഹൻലാൽ ആണെന്ന് സംവിധായകൻ പ്രിയദർശൻ. അറുപതാം പിറന്നാൾ ദിനത്തിൽ മാതൃഭൂമി ക്ലബ് എഫ്എം ദുബായ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയൻ ഇക്കാര്യം പറഞ്ഞത്. പിന്നോട്ടു തിരിഞ്ഞു നോക്കിയാൽ എല്ലാവരെയും പോലെ എനിക്കും ലാഭങ്ങളും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. പണത്തിന്റെ കണക്കുകളല്ല, മനഃസ്സമാധനത്തിന്റെ കണക്കുകളെക്കുറിച്ചാണ് പറയുന്നത്. അച്ഛൻ പോയി, അമ്മ പോയി, ഭാര്യ പോയി ഇതൊക്കെ വലിയ നഷ്ടങ്ങളാണ്. ജീവിതത്തിൽ നമ്മൾ കണക്കുകൂട്ടുന്നതുപോലെ ഒന്നും നടക്കാറില്ലെന്നും പ്രിയൻ അഭിമുഖത്തിൽ പറയുന്നു.
മോഹൻലാൽ, അക്ഷയ് കുമാർ എന്നീ രണ്ടു നടന്മാരാണ് പ്രിയദർശൻ എന്ന സംവിധായകനെ ഏറെ വിശ്വസിച്ചത്. ഇവർ രണ്ടുപേരും സ്ക്രിപ്റ്റ് പോലും ആവശ്യപ്പെടാറില്ല. രണ്ടുപേരും അത്രമാത്രം എന്നെ വിശ്വസിച്ചിരുന്നു. പ്രിയദർശൻ എന്ന സംവിധായകൻ ഇല്ലെങ്കിലും മോഹൻലാൽ എന്ന നടൻ ഉണ്ടാകുമായിരുന്നു. എന്നാൽ മോഹൻലാൽ ഇല്ലെങ്കിൽ പ്രിയദർശൻ എന്ന സംവിധായകൻ ഉണ്ടാകില്ലായിരുന്നെന്നും പ്രിയൻ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2017/01/priyan3.jpg)
ഒരു സിനിമ എടുത്തു കഴിയുന്പോൾതന്നെ ജയിക്കുമോ പരാജയപ്പെടുമോ എന്നതിനെക്കുറിച്ച് ഒരു ധാരണ കിട്ടും. എന്നാൽ അപ്രതീക്ഷിതമായി പരാജയപ്പെട്ട രണ്ടു ചിത്രങ്ങളാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മിഥുനം എന്നിവ. ഈ രണ്ടു ചിത്രങ്ങളും വിജയിക്കുമെന്നു കരുതിയിരുന്നു. എന്നാൽ അവ പരാജയപ്പെട്ടു. പക്ഷേ ജനങ്ങൾക്കിന്നും ഈ ചിത്രങ്ങൾ ഇഷ്ടമാണെന്നും പ്രിയൻ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.