തിരുവനന്തപുരം: നവാഗത സംവിധായിക നയന സൂര്യന്‍ (28) മരിച്ച നിലയില്‍. തിരുവനന്തപുരത്തെ വെള്ളയമ്പലത്തുള്ള ആല്‍ത്തറ ജംങ്ഷനിലെ ഫ്‌ളാറ്റിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ലെനിന്‍ രാജേന്ദ്രന്‍, ഡോ.ബിജു, കമല്‍, ജിത്തു ജോസഫ് തുടങ്ങിയ സംവിധായകരോടൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച നയന ‘ക്രോസ്‌റോഡ്’ എന്ന സിനിമയില്‍ പ്രശസ്ത സംവിധായകരോടൊപ്പം ചെയ്ത ഒരു സിനിമയിലൂടെ സ്വതന്ത്ര സംവിധായികയായി രംഗപ്രവേശം ചെയ്തിരുന്നു.

സി ഡിറ്റിലാണ് നയന ഫിലിം എഡിറ്റിങ് പഠിച്ചത്. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ് ആയി. അദ്ദേഹത്തിന്റെ തന്നെ മകരമഞ്ഞാണ് ആദ്യത്തെ സിനിമ. പിന്നീട് ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറം, കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തുജോസഫിന്റെ മെമ്മറീസ്, കമലിന്റെ മകനൊപ്പം 100 ഡേയ്‌സ് ഓഫ് ലവ്, ലെനിന്‍ രാജേന്ദ്രന്റെ തന്നെ ഇടവപ്പാതിയിലും നയന സഹായിയായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ