Latest News

അവന്റെ പ്ലാൻ ഞാനറിയാതെ പോയി; ഓണവിശേഷവുമായി സംവിധായകൻ മിഥുൻ മാനുവൽ

‘അടിപൊളി പൂക്കൊളം’ എന്നാണ് ചിത്രത്തിന് ജയസൂര്യയുടെ കമന്റ്

Director Midhun Manuel Thomas, Midhun Manuel Thomas son, മിഥുൻ മാനുവൽ തോമസ്, Director Midhun Manuel Thomas family, Director Midhun Manuel Thomas wife

സോഷ്യൽ മീഡിയയിൽ എങ്ങും താരങ്ങളുടെ ഓണക്കാലചിത്രങ്ങളും ഓണാശംസകളും നിറയുകയാണ്. കോവിഡ് കാലമായതിനാൽ മിക്ക താരങ്ങളുടെയും ഓണാഘോഷം ഇക്കുറി കുടുംബസമേതം വീട്ടിലാണ്. കുടുംബത്തിനൊപ്പുള്ള ഓണാഘോഷ ചിത്രങ്ങൾ താരങ്ങളിൽ പലരും സോഷ്യൽ മീഡിയയിൽ​ ആരാധകർക്കായി ഷെയർ ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.

വീടിന്റെ വരാന്തയിൽ താടിയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന മിഥുനെയും ഓണപ്പൂക്കളം അലങ്കോലമാക്കിയ മകനെയുമാണ് ചിത്രത്തിൽ കാണാനാവുക. “പൂക്കളത്തിന്റെ മുന്നിലിരുന്നു ഫാമിലി ഫോട്ടോ എടുക്കാൻ റെഡി ആയിരുന്നു!! മാത്തൻ ഹാഡ് അദർ പ്ലാൻസ്,” എന്നാണ് ചിത്രം പങ്കുവച്ച് മിഥുൻ കുറിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി, ജയസൂര്യ എന്നിവരടക്കം നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘അടിപൊളി പൂക്കൊളം’ എന്നാണ് ജയസൂര്യയുടെ കമന്റ്.

കഴിഞ്ഞ ലോക്‌ഡൗൺ കാലത്തായിരുന്നു മിഥുനും ഭാര്യ ഫിബിയയ്ക്കും കുഞ്ഞ് പിറന്നത്. 2018 ലായിരുന്നു മിഥുനും ഫിബിയും വിവാഹിതരാവുന്നത്.

‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടായിരുന്നു മിഥുൻ സിനിമാരംഗത്തെത്തിയത്. ‘ആട് ഒരു ഭീകരജീവി’, ‘ആൻമരിയ കലിപ്പിലാണ്’, ‘അലമാര’, ‘ആട് 2’, ‘അർജന്റീന ഫാൻസ് കാട്ടൂർകടവ്’ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ മിഥുൻ സംവിധാനം ചെയ്തു. കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ‘അഞ്ചാം പാതിര’ എന്ന സൈക്കോ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Director midhun manuel thomas onam photos

Next Story
പതിനാറിന്റെ നിറവ്; മകന് പിറന്നാള്‍ ആശംസിച്ച് മാധവന്‍Madhavan son, മാധവൻ, Vedanth, Madhavan son birthday, actor madhavan, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com