രാജ്യം ലോക്ഡൗണിലൂടെ പോയികൊണ്ടിരിക്കുന്ന, അനിശ്ചിതത്വം നിറഞ്ഞൊരു കാലഘട്ടത്തിലൂടെ കടന്നുപോവുമ്പോഴും ജീവിതത്തിലേക്ക് ഒരു അതിഥിയെത്തി സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. തനിക്കും ഭാര്യ ഫിബിയ്ക്കും ഒരു ആൺകുഞ്ഞ് പിറന്ന സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മിഥുൻ. വിഷുവിനു മുൻപെ ജീവിതത്തിലേക്ക് എത്തിയ അതിഥിയെ ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന എന്നാണ് മിഥുൻ വിശേഷിപ്പിക്കുന്നത്.
2018 ലായിരുന്നു മിഥുനും ഫിബിയും വിവാഹിതരാവുന്നത്. ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടായിരുന്നു മിഥുൻ സിനിമാരംഗത്തെത്തിയത്. ‘ആട് ഒരു ഭീകരജീവി’, ‘ആൻമരിയ കലിപ്പിലാണ്’, ‘അലമാര’, ‘ആട് 2’ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ മിഥുൻ സംവിധാനം ചെയ്തു. കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ‘അഞ്ചാം പാതിര’ എന്ന സൈക്കോ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു.
Read more: Anjaam Pathiraa Movie Review: പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവം; ‘അഞ്ചാം പാതിര’ റിവ്യൂ