ഫൊട്ടോ എടുക്കാന്‍ ചെന്ന് നടനായി, പിന്നെ സംവിധായകനായി; ആളെ മനസ്സിലായോ?

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് ഈ ചെറുപ്പക്കാരൻ ഇന്ന്

Martin Prakkat, Martin Prakkat director, Achuvinte Amma, Martin Prakkat Achuvinte amma, Martin Prakkat films, മാർട്ടിൻ പ്രക്കാട്ട്, അച്ചുവിന്റെ അമ്മ, indian express malayalam, IE malayalam

വളരെ അപ്രതീക്ഷിതമായാണ് പലരും ചിലപ്പോൾ സിനിമയുടെ ലോകത്ത് എത്തിച്ചേരുന്നത്. ഓർക്കാപ്പുറത്തായിരിക്കും സിനിമയിൽ മുഖം കാണിക്കാനുള്ള അവസരം തേടിയെത്തുക. ചിലർ പിന്നീട് അത്തരം ചെറിയ ചെറിയ വേഷങ്ങളിലൂടെ ജനശ്രദ്ധ നേടുന്ന നടന്മാരായി മാറും. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനുമുണ്ട് അത്തരമൊരു സിനിമാ അനുഭവം.

വനിതയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന കാലത്ത് ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഒരു അഭിമുഖത്തിനായി ചിത്രങ്ങൾ എടുക്കാൻ ചെന്നതായിരുന്നു മാർട്ടിൻ. അങ്ങനെയാണ് മീര ജാസ്മിനും ഉർവശിയും തകർത്ത് അഭിനയിച്ച ചിത്രത്തിൽ ഒരു ചെറിയ സീനിൽ മാർട്ടിൻ പ്രത്യക്ഷപ്പെടുന്നത്.

ഉർവശി അവതരിപ്പിച്ച വനജ എന്ന കഥാപാത്രത്തിന്റെ അടുത്തുനിന്നും തയ്ച്ച വസ്ത്രങ്ങൾ ശേഖരിക്കാൻ വരുന്ന ഒരു ടെക്സ്റ്റയിൽ തൊഴിലാളിയുടെ വേഷമായിരുന്നു മാർട്ടിന് ലഭിച്ചത്.

മറ്റൊരു കൗതുകകരമായ വസ്തുത, അഭിനയമെന്നത് മാർട്ടിന് പുത്തരിയല്ല എന്നതാണ്. കോളേജ് കാലത്ത് യൂണിവേഴ്സിറ്റി തലത്തിൽ ബെസ്റ്റർ ആക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മാർട്ടിൻ. എന്നാൽ അഭിനയത്തേക്കാൾ സിനിമാസംവിധാനമാണ് മാർട്ടിനെ ആകർഷിച്ചത്.

മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ‘ബെസ്റ്റ് ആക്ടർ’ എന്ന സിനിമയിലൂടെ ആയിരുന്നു മാർട്ടിന്റെ സംവിധാനരംഗത്തേക്കുള്ള കടന്നുവരവ്. ദുൽഖറിനെ നായകനാക്കി കൊണ്ട് എ ബി സി ഡി, ചാർളി എന്നീ ചിത്രങ്ങളും മാർട്ടിൻ സംവിധാനം ചെയ്തു. മാർട്ടിന്റെ ഏറ്റവും പുതിയ ചിത്രം ‘നായാട്ട്’ മികച്ച പ്രതികരണം നേടികൊണ്ട് ഓടിടി പ്ലാറ്റ്ഫോമിൽ പ്രദർശനം തുടരുകയാണ് ഇപ്പോൾ.

Read more: ‘തേന്മാവിൻ കൊമ്പത്തി’ലെ ചായക്കടക്കാരൻ; സിനിമാക്കാരുടെ സ്വന്തം പൊള്ളാച്ചി രാജ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Director martin prakkat in achuvinte amma movie

Next Story
പ്രണയപൂർവ്വം ഭാമയും അരുണും; വൈറലായി ചിത്രങ്ങൾbhama, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com