scorecardresearch

ജയ്‌ലറിനു മുന്നിൽ ലിയോ പരാജയപ്പെട്ടാലും ആശങ്കയില്ല: ലോകേഷ് കനകരാജ്

ഒക്‌ടോബർ 19 നാണ് ലോകേഷ് കനകരാജ്- വിജയ് ചിത്രം 'ലിയോ' തിയേറ്ററുകളിൽ എത്തുന്നത്

ഒക്‌ടോബർ 19 നാണ് ലോകേഷ് കനകരാജ്- വിജയ് ചിത്രം 'ലിയോ' തിയേറ്ററുകളിൽ എത്തുന്നത്

author-image
Entertainment Desk
New Update
Lokesh Kanagaraj | Vijay | Jailer | Leo | Rajinikanth

നിർമ്മാതാവിന് നഷ്ടം വരരുത് എന്നു മാത്രമാണ് ചിന്തയെന്നും ലോകേഷ്

ജയ്‌ലറിന്റെ ബോക്‌സ് ഓഫീസ് റെക്കോർഡ് മറികടക്കുന്നതിൽ വിജയ് ചിത്രം ലിയോ പരാജയപ്പെട്ടാലും താൻ കാര്യമാക്കുന്നില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. സിനിമ കാരണം നിർമ്മാതാവിന് നഷ്ടം വരരുത് എന്നതിൽ മാത്രമാണ് താൻ ശ്രദ്ധിക്കുന്നതെന്നും ലോകേഷ് കനകരാജ് പറഞ്ഞു.

Advertisment

വിക്രം, ലോകേഷ് കനകരാജ് കമൽഹാസനു സമ്മാനിച്ച് കരിയറിലെ ഏറ്റവും മികച്ച ഹിറ്റാണ്. എന്നാൽ ആ വിജയത്തിൽ പോലും താൻ കമൽഹാസന് 'ഏറ്റവും ഉയർന്നത്' നൽകിയതായി തനിക്കു തോന്നിയിട്ടില്ലെന്നും ലോകേഷ് പറയുന്നു.

“ബോക്‌സ് ഓഫീസ് കളക്ഷനിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല,” ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു. നിലവിൽ ഏറ്റവും വലിയ ഹിറ്റായ ജയിലറെ മറികടക്കാൻ ചിത്രത്തിനാവുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളിൽ തനിക്ക് ആശങ്കയില്ലെന്നും ലോകേഷ് വ്യക്തമാക്കി.

“എന്റെ സിനിമ ഇപ്പോൾ ഒരു സിനിമയെ തോൽപ്പിക്കുകയാണെങ്കിൽ, വരുന്ന ആഴ്‌ച എന്റേത് തോൽക്കും. ഞാൻ കരാർ ഒപ്പിടുമ്പോൾ അതിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ മറികടക്കണമെന്ന് ഇല്ലായിരുന്നു സർ (ചിരിക്കുന്നു). ഈയിടെ ഞാനും ലളിതും (ലിയോയുടെ നിർമ്മാതാവും) സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം ചോദിച്ചു, ‘ലോകേഷ്, നിങ്ങൾ മീമുകൾ കണ്ടോ? നമുക്ക് കളക്ഷനെ (ജയിലർ) തോൽപ്പിക്കണം. ‘സർ, നിങ്ങൾ മറ്റൊരു മീം കണ്ടോ, നിങ്ങൾ എനിക്കൊരു ഹെലികോപ്റ്റർ വാങ്ങിയെന്ന് അതിൽ പറയുന്നുണ്ട്.’ഞങ്ങൾ അതും പറഞ്ഞ് ചിരിച്ചു," ലോകേഷ് പറയുന്നു. എന്നിരുന്നാലും, സിനിമ കാരണം നിർമ്മാതാവിന് നഷ്ടം വരാതിരിക്കുക എന്നതാണ് താൻ ശ്രദ്ധിക്കുന്നതെന്നും ലോകേഷ് കനകരാജ് കൂട്ടിച്ചേർത്തു.

Advertisment

ജയിലറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം വിജയ് ആരാധകരും രജനികാന്ത് ആരാധകരും തമ്മിൽ വാതുവെപ്പുകളും മത്സരവുമുണ്ട്. ജയിലർ ഓഡിയോ ലോഞ്ചിൽ രജനികാന്ത് നടത്തിയ പ്രസംഗത്തോടെയാണ് ഈ പോർവിളികൾക്ക് തുടക്കം. രജനീകാന്തിന്റെ പ്രസംഗം വിജയ് ക്കെതിരെയാണെന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

&t=87s

ഒക്‌ടോബർ 19 നാണ് ലിയോ തിയേറ്ററുകളിൽ എത്തുന്നത്. തൃഷ, മിഷ്‌കിൻ, ഗൗതം വാസുദേവ് ​​മേനോൻ, അർജുൻ, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മാസ്റ്റർ എന്ന ചിത്രത്തിനു ശേഷം വിജയും ലോകേഷും കൈകോർക്കുന്ന ചിത്രമാണ് ലിയോ. അനിരുദ്ധ് രവിചന്ദറാണ് ലിയോയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. 'എ ഹിസ്റ്ററി ഓഫ് വയലൻസ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ലിയോ.

Rajanikanth Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: