സംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ശനിയാഴ്ച്ച പുലർച്ചെ 4 മണിക്കായിരുന്നു അന്ത്യം. ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസ് ലെ ഹിന്ദി അധ്യാപികയായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംസ്കാര ചടങ്ങുകൾ. ഒറ്റപ്പാലം തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വച്ച് നടക്കും.
ലാൽ ജോസ് തന്നെയാണ് അമ്മയുടെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അനവധി പേർ പോസ്റ്റിനു താഴെ ആദരാഞ്ജലി അറിയിക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബൻ ആദരാഞ്ജലി അർപ്പിച്ച് ചിത്രം പങ്കുവച്ചിട്ടുണ്ട്.