Latest News

സംവിധായകൻ ലാൽ ജോസിന്റെ പിതാവ് അന്തരിച്ചു

ഈസ്റ്റ് ഒറ്റപ്പാലം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ റിട്ടയേർഡ് അധ്യാപകനാണ്

Lal Jose father passed away, Lal Jose, ലാൽ ജോസ്, am jose, Lal Jose father AM Jose, Lal Jose, ie malayalam

പാലക്കാട്: സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ.എം.ജോസ് (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ലാൽ ജോസ് തന്നെയാണ് പിതാവിന്റെ മരണവാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഈസ്റ്റ് ഒറ്റപ്പാലം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ റിട്ടയേർഡ് അധ്യാപകനാണ്. ലില്ലി ജോസാണ് ഭാര്യ (റിട്ട. അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് സ്കൂൾ). ലിജു, ലിന്റോ എന്നിവരാണ് മറ്റു മക്കള്‍. ലീന, ഇഗ്‌നേഷ്യസ്, നിഷ എന്നിവര്‍ മരുമക്കളാണ്.

Also Read: നടൻ വിനയ് ഫോർട്ടിന്റെ അച്ഛൻ അന്തരിച്ചു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Director lal jose father passed away

The moderation of comments is automated and not cleared manually by malayalam.indianexpress.com