തൃശൂര്‍: സിനിമ, ഡോക്യുമെന്ററി സംവിധായകന്‍ കെ പി ശശി അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ശശിയുടെ ‘ഇലയും മുള്ളും’ എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. സാമൂഹികവും മാനസികവുമായ അതിക്രമങ്ങൾക്ക് ഇരയാവുന്ന മലയാളി സ്ത്രീകളുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയായിരുന്നു ‘ഇലയും മുള്ളും’.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ (ജെഎന്‍യു) വിദ്യാര്‍ഥിയായിരിക്കെയാണ് കാര്‍ട്ടൂണിങ് കരിയറിന് തുടക്കമായത്. മുബൈയിലെ ഫ്രീ പ്രസ്സ് ജേർണലിൽ കാർട്ടൂണിസ്റ്റായി സേവനമനുഷ്ടിച്ചിരുന്നു. വിബ്ജ്യോർ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളുകൂടിയാണ് ശശി.
ഡോക്യുമെന്ററി മേഖലയില്‍ നിര്‍ണായക സംഭവാനകള്‍ നല്‍കാന്‍ ശശിക്ക് സാധിച്ചിരുന്നു. റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് എന്നിവയാണ് ശ്രദ്ധേയമായ കലാസൃഷ്ടികള്‍.
മാർക്സിസ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ കെ ദാമോദരന്റെ മകനാണ്.