scorecardresearch
Latest News

വനമാല പരസ്യത്തിലൂടെ ജനപ്രീതി നേടിയ സംവിധായകൻ; കെ.എന്‍. ശശിധരന്‍ ഇനിയോർമ്മ

അക്കരെ, കാണാതായ പെൺകുട്ടി, നയന എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ്

Director KN Sasidharan

ചലച്ചിത്രസംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. 72 വയസായിരുന്നു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

ചാവക്കാട് സ്വദേശിയാണ് കെ എന്‍. ശശിധരന്‍. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം കരസ്ഥമാക്കിയ ശശിധരൻ ‘അക്കരെ’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പി.കെ. നന്ദനവര്‍മ്മയുടെ ‘അക്കരെ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയതും ശശിധരൻ തന്നെ. കാണാതായ പെൺകുട്ടി, നയന എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. കാണാതായ പെൺകുട്ടിയിലെ മമ്മൂട്ടി അവതരിപ്പിച്ച വില്ലൻ കഥാപാത്രവും അന്നേറെ ശ്രദ്ധ നേടിയിരുന്നു.

കെ എൻ ശശിധരൻ സംവിധാനം ചെയ്ത സിനിമകളേക്കാളും ജനശ്രദ്ധ നേടിയത് അദ്ദേഹമൊരുക്കിയ വനമാലയുടെ പരസ്യചിത്രമാണ്. സിദ്ദിഖും കാവ്യ മാധവനും അഭിനയിച്ച ‘വന്നല്ലോ വനമാല’ എന്നു തുടങ്ങുന്ന വനമാല സോപ്പിന്റെ പരസ്യം വലിയ ഹിറ്റായിരുന്നു. കിർലോസ്കർ പമ്പിന്റെ ആനകൾ നീരാടുന്ന പരസ്യവും ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Director kn sasidharan passes away vanamala vannallo advt

Best of Express