പ്രശസ്ത സംവിധായകനും നടനുമായ കെ വിശ്വനാഥ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രിയ സംവിധായകന്റെ വിയോഗത്തില്‍ സിനിമാ രംഗത്തുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. സൗണ്ട് റെക്കോര്‍ഡിസ്റ്റായിട്ടാണ് കെ വിശ്വനാഥ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി കുറച്ചുകാലം പ്രവര്‍ത്തിച്ച ശേഷം വിശ്വനാഥ് 1961-ല്‍ ആത്മഗൗരവം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.
ജാതി വ്യവസ്ഥ, വൈകല്യം, തൊട്ടുകൂടായ്മ, ലിംഗ വിവേചനം, സ്ത്രീധനം, സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍ തുടങ്ങിയ പ്രമേയങ്ങളില്‍ 50-ലധികം തെലുങ്ക്, ഹിന്ദി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ചെല്ലേലി കപുരം, കാലം മാറിന്തി, ശാരദ, ഓ സീത കഥ ജീവന ജ്യോതി, സിരി സിരി മുവ്വ, ശങ്കരാഭരണം, സപ്തപദി, സാഗര സംഗമം, സ്വാതി മുത്യം, ശ്രുതിലയലു, സ്വര്‍ണകമലം, സൂത്രധാരുലു, ആപദ്ബന്ധുവുഡു, സ്വാതി കിരണം എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍. കാംചോര്‍, ശുഭ് കാംന, ഈശ്വര്‍, ധനവാന്‍. 2010ല്‍ പുറത്തിറങ്ങിയ ശുഭപ്രദം ആണ് വിശ്വനാഥ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.
1995ല്‍ പുറത്തിറങ്ങിയ ശുഭ സങ്കല്‍പം എന്ന ചിത്രത്തിലൂടെയാണ് വിശ്വനാഥ് ആദ്യമായി അഭിനയിച്ചത്. വജ്രം, കാളിസുന്ദം രാ, നരസിംഹ നായിഡു, സീമ സിംഹം, നുവ് ലെക നേനു ലെനു, സന്തോഷം, ലാഹിരി ലാഹിരി ലാഹിരിലോ, ടാഗോര്‍, യാരടി നീ മോഹിനി, രാജപട്ടൈ, ലിംഗ, ഉത്തമ വില്ലന്‍ തുടങ്ങിയ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
‘ശങ്കരാഭരണം’ എന്ന ചിത്രത്തിലൂടെയാണ് കെ വിശ്വനാഥൻ കേരളകരയ്ക്കു സുപരിചിതനാകുന്നത്. കേരളത്തിൽ 400 ദിവസമാണ് ചിത്രം തിയേറ്ററുകൾ നിറച്ചത്.
പ്രിയ സംവിധായകന്റെ വിയോഗത്തില്‍ സിനിമാ രംഗത്തുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. “അഞ്ജലി, പാരമ്പര്യം, ഊഷ്മളത, ഹൃദയം, സംഗീതം, നൃത്തം, പ്രണയം …..നിങ്ങളുടെ സിനിമകള്‍ എന്റെ കുട്ടിക്കാലത്ത് മനുഷ്യത്വവും അത്ഭുതവും നിറച്ചു” എ ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു, ”ശ്രീ കെ വിശ്വനാഥ് ഗാരുവിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്.
സ്വാതികിരണത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പം പ്രാര്‍ത്ഥനകളില്‍ ചേരുന്നു” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
പ്രമുഖ താരങ്ങളായ കമലഹാസൻ, സുഹാസിനി, ഖുശ്‌ബു എന്നിവരും മാസ്റ്ററെ ഓർത്തു കൊണ്ട് കുറിപ്പ് പങ്കുവച്ചു. മാസ്റ്റർ പോയാലും അദ്ദേഹത്തിന്റെ സൃഷ്‌ടികൾക്ക് മരണമില്ലെന്നാണ് കമലഹാസൻ കുറച്ചിത്.