Latest News

മാർത്താണ്ഡവർമമാരുടെ കഥയുമായി കെ.മധു; ബിഗ് ബജറ്റ് ചിത്രത്തിൽ സൂപ്പർ താരങ്ങൾ

അടുത്ത വർഷം ഓഗസ്റ്റിൽ ആദ്യഭാഗത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് സംവിധായകൻ കെ.മധു

k madhu

മലയാള സനിമയ്ക്ക് ഇത് ചരിത്ര സിനിമകളുടെ കാലമാണ്. കുഞ്ഞാലിമരയ്ക്കാറിനും കായംകുളം കൊച്ചുണ്ണിക്കും പിന്നാലെ രണ്ടു മഹാരാജാക്കന്മാരുടെ കഥ പറയുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നു. കെ.മധുവാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാതാവ്. ബാഹുബലി സിനിമയുടെ മാതൃകയിൽ രണ്ടു ഭാഗങ്ങളിലായാണ് ചിത്രം പുറത്തിറങ്ങുക.

ആധുനിക തിരുവിതാകൂറിന്റെ രാജശിൽപിയായ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിനെ കുറിച്ചുളളതാണ് ആദ്യ ചിത്രം. ‘അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ- കിങ് ഓഫ് ട്രാവൻകൂർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുളച്ചൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മാർത്താണ്ഡവർമ്മയുടെ ജീവിതത്തിലെ സംഭവബഹുലമായ ഒട്ടനവധി മുഹൂർത്തങ്ങളും ഉണ്ടാകും.

മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ ശ്രീ കാർത്തിക തിരുനാൾ മഹാരാജാവിന്റെ ജീവിതകഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ധർമരാജ എന്നാണ് ചിത്രത്തിന്റെ പേര്. ധര്‍മ്മരാജയും ടിപ്പുസുല്‍ത്താനും തമ്മിലുള്ള യുദ്ധമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇന്ത്യൻ സനിമയിലെ ഒരു സൂപ്പർതാരമായിരിക്കും മാർത്താണ്ഡവർമ്മയായി വേഷമിടുക. അദ്ദേഹവുമായി കരാർ ഒപ്പിട്ടുക്കഴിഞ്ഞു. ധർമ്മരാജയായി മറ്റൊരു ഇന്ത്യൻ സൂപ്പർതാരമാണ് എത്തുക. അതിനായുളള ചർച്ചകൾ പുരോഗമിക്കുകയാണ്.

അടുത്ത വർഷം ഓഗസ്റ്റിൽ ആദ്യഭാഗത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് സംവിധായകൻ കെ.മധു ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. മൂന്നുവർഷത്തിലധികമായി ഈ പ്രോജക്ടിനെക്കുറിച്ചുളള ആലോചനയിലായിരുന്നുവെന്നും ചിത്രത്തിലെ താരനിരയെക്കുറിച്ചുളള മുഴുവൻ വിവരങ്ങളും അധികം വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

പീറ്റർ ഹെയ്നാണ് ചിത്രത്തിലെ യുദ്ധരംഗങ്ങളും സംഘട്ടനരംഗങ്ങളും ഒരുക്കുന്നത്. ഇന്ത്യയിലെയും ഹോളിവുഡിലെയും പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ അണിയറയിലുണ്ട്. വർഷങ്ങളുടെ ഗവേഷണങ്ങൾക്കുശേഷം രണ്ടു ചിത്രങ്ങൾക്കുമായി തിരക്കഥ എഴുതുന്നത് റോബിൻ തിരുമലയാണ്. ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. ബാഹുബലിയിലൂടെ പ്രശസ്തനായ കീരവാണിയാണ് സംഗീതസംവിധായകൻ. പ്രഭാ വർമ, കെ.ജയകുമാർ, ഷിബു ചക്രവർത്തി എന്നിവരാണ് ഗാനങ്ങൾ എഴുതുന്നത്. തമിഴിലും തെലുങ്കിലും പ്രശസ്തനായ ആർ.മാധിയാണ് ക്യാമറാമാൻ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Director k madhu new movie marthandavarma

Next Story
I am Sexy for You എന്ന് ഷൗക്കത്ത്, മാഷാ അളളാ എന്ന് ശബാനShabana Azmi - Shoukath Kaifi
The moderation of comments is automated and not cleared manually by malayalam.indianexpress.com
X