പ്രശസ്ത സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് പരുക്ക്. ആലപ്പുഴയില്‍ ‘വരയന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ബോട്ടില്‍നിന്നു ചാടുമ്പോഴാണ് ജൂഡിന്  കാലിനു പരുക്കേറ്റത്.  പരുക്ക് സാരമുള്ളതല്ലെന്നും ചിത്രീകരണം നിർത്തിവയ്‌ക്കേണ്ട സാഹചര്യമല്ലെന്നും ജൂഡ് ആന്റണി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read More: ‘അതൊരു വെടക്ക് കോളേജാണ് ‘; ജെഎൻയുവിന് ‘വാങ്ക് ‘ ടീമിന്റെ പിന്തുണ

“അത്ര വലിയ സംഭവമൊന്നുമല്ല. ബോട്ടിൽനിന്ന് ചാടുമ്പോൾ പറ്റിയതാണ്. ലിഗ്മെന്റ് ഫ്രാക്ചർ ആയെന്നേയുള്ളൂ. വേറെ കുഴപ്പമൊന്നുമില്ല. ഇപ്പോൾ ഞാൻ ഷൂട്ടിലാണ്. കോംബിനേഷൻ സീൻ ഉള്ളതാണ്. ഒരുപാട് പേരുള്ള രംഗമാണ്. അതുകൊണ്ട് അവരെ കാത്തിരിപ്പിക്കാൻ പറ്റില്ല. ഒരാഴ്ച കാല് കുത്തരുത് എന്നേ ഡോക്ടർ പറഞ്ഞിട്ടുള്ളൂ. വാക്കറിലാണ് നടക്കുന്നത്. വേറെ കുഴപ്പമൊന്നുമില്ല,” ജൂഡ് ആന്റണി പറഞ്ഞു.

Jude Antony, Varayan, iemalayalam, ഐഇ മലയാളം

ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൈദിക കഥാപാത്രത്തെയാണ് ജൂഡ് അവതരിപ്പിക്കുന്നത്. അജു എന്നാണ് കഥാപാത്രത്തിന്റെ പേര്. ലിയോണ ലിഷോയ് ആണ് നായിക. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങിയവരും വരയനിൽ അണിനിരക്കുന്നു.

മാർക്കോണി മത്തായി എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്‍റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമിക്കുന്ന ചിത്രം കൂടിയാണ് വരയൻ. കോമഡി എന്‍റർടെയ്നർ ഗണത്തിലുള്ള ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിൻ ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook