‘ഓം ശാന്തി ഓശാന’ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ നിരവധി ആരാധകരെ നേടിയെടുത്ത സംവിധായകനാണ് ജൂഡ് ആന്റണി. നിവിൻ പോളിയും നസ്രിയ നസിമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സോഫിൽ വൻ വിജയമായിരുന്നു. തന്റെ ജീവിതത്തിലെ സന്തോഷകരമായൊരു വാർത്ത പങ്കുവച്ചിരിക്കുകയാണ് ജൂഡ്.

Read Also: സാരിയിൽ മനോഹരിയായി എസ്തർ, ചിത്രങ്ങൾ

ജൂഡിനും ഭാര്യ ഡയാനയ്ക്കും രണ്ടാമതും കുഞ്ഞ് പിറന്നിരിക്കുന്നു. ജൂലൈ 1 നാണ് കുഞ്ഞ് ജനിച്ചതെങ്കിലും ഇന്നാണ് ജൂഡ് ഈ സന്തോഷഷവാർത്ത അറിയിച്ചത്. ‘ജൂലൈ ഒന്ന്. ദൈവം ഞങ്ങൾക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം’ എന്നാണ് മകളുടെ കുഞ്ഞി കൈ കാണിക്കുന്ന ചിത്രം ഷെയർ ചെയ്തുകൊണ്ട് ജൂഡ് കുറിച്ചത്. ഇസബെൽ അന്ന ജൂഡ് എന്നാണ് മകളുടെ പേരെന്നും ജൂഡ് എഴുതിയിട്ടുണ്ട്.

2014 ഫെബ്രുവരി 14 നായിരുന്നു ജൂഡും ഡയാനയും തമ്മിലുളള വിവാഹം. 2016 ലാണ് ആദ്യ കുഞ്ഞ് ജനിച്ചത്.

View this post on Instagram

A post shared by Jude Anthany Joseph (@judeanthanyjoseph) on

‘ഓം ശാന്തി ഓശാന’യ്ക്ക് ശേഷം ജൂഡ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു മുത്തശ്ശി ഗദ’. ‘240 ഫീറ്റ്’ ആണ് ജൂഡിന്റെ അടുത്ത സിനിമ. കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook